Chapter Title : മസാജ് തെറാപ്പിസ്റ്റ് 3 [Eros – God of Lust]
ഒന്നും മിണ്ടാതെ അങ്ങോട്ട് തിരിഞ്ഞ് വെജിറ്റബിള്‍ കട്ട് ചെയ്യാൻ തുടങ്ങി. ഞാൻ വിഷമത്തോടെ നിന്നു.
അന്നേരം പാല് തിളച്ചു വരുന്നത് കണ്ടിട്ട് ഞാൻ ചായ ഉണ്ടാക്കുന്ന ജോലി ഏറ്റെടുത്തു. ചായ ഉണ്ടാക്കിയ ശേഷം അതിനെ മൂന്ന് ഗ്ലാസ്സിലായി ഒഴിച്ചു.
“ചേച്ചി, ദാ ചായ.” ആദ്യത്തെ ഗ്ലാസ്സ് എടുത്ത് മിസ്സിന് നേരെ നീട്ടിയപ്പോ മിസ്സ് മൈന്റ് ചെയ്യാതെ ജോലി തുടർന്നു.
എനിക്ക് നല്ല വിഷമമുണ്ടായി. പക്ഷേ പുറത്ത് കാണിക്കാതെ മിസ്സിന്റെ അടുത്ത് ചായ വച്ച് കൊടുത്തു.
“ഇന്നാ ചേച്ചി ചായ.” അടുത്ത ഗ്ലാസ്സ് എടുത്ത് നിത്യ ടീച്ചർക്ക് കൊടുത്തപ്പോ ടീച്ചർ പുഞ്ചിരിയോടെ വാങ്ങി.
ശേഷം എന്റെ ഗ്ലാസ്സ് ഞാൻ എടുത്ത് ചായ കുടിച്ചു. കുറച്ച് കഴിഞ്ഞ് മിസ്സ് ഗ്ലാസ്സ് എടുത്ത് ചായ കുടിക്കാന്‍ തുടങ്ങിയപ്പൊ എന്റെ മനസ്സിന് ഒരു സമാധാനം കിട്ടി.
ചായ കുടിച്ച ശേഷം മിസ്സ് തേങ്ങയെടുത്തു. ഉടനെ ഞാൻ ചെന്ന് അതിനെ വാങ്ങിച്ചുപിടിച്ചു.
“ഞാൻ ചിരകാം ഗോള്‍ഡ ചേച്ചി. കുറുമയും ഞാൻ തന്നെ വയ്ക്കാം.” അതും പറഞ്ഞ് ഞാൻ തേങ്ങ പൊട്ടിച്ച് വേഗത്തിൽ ചിരകാൻ തുടങ്ങി. മിസ്സ് എന്നെ തുറിച്ചുനോക്കിയപ്പോ നിത്യ ടീച്ചർ തമാശ കണ്ടത് പോലെ ചിരിച്ചു.
തേങ്ങ ചിരകി കഴിഞ്ഞിട്ട്, ഞാൻ സ്പെഷ്യലായി ഉണ്ടാക്കാറുള്ള കുറുമയ്ക്ക് വേണ്ട മസാല പൊടികളും മറ്റ് സാധനങ്ങളും എടുത്ത് തേങ്ങയ്ക്കൊപ്പം ചേര്‍ത്ത് മിക്സി ജാറിലിട്ട് അരച്ചെടുത്തു. ശേഷം സവാള തക്കാളി പച്ചമുളകൊക്കെ എടുത്ത് കട്ട് ചെയ്തു വച്ചു. മിസ്സ് ഇടക്കിടക്ക് ഇടക്കണ്ണിട്ട് ഒരു കുഞ്ഞ് പുഞ്ചിരിയോടെ എന്നെയും ഞാൻ ചെയ്യുന്നതുമൊക്കെ നോക്കുന്നുണ്ടായിരുന്നു. പക്ഷേ ഞാൻ മിസ്സിന്റെ നേര്‍ക്ക്
💬 Comments
View all comments