Chapter Title : മസാജ് തെറാപ്പിസ്റ്റ് 4 [Eros – God of Lust]
റെഡ്യാക്കി ജിനുവിന് കൊടുക്കാം.” സോളമന്‍ ചേട്ടൻ മിസ്സിനോടും ടീച്ചറോടും പറഞ്ഞിട്ട് എന്നെ സെക്യൂരിറ്റി റൂമിലേക്ക് കൂട്ടി കൊണ്ടുപോയി.
അങ്ങനെ അവർക്കുള്ള പാസ് റെഡിയാക്കി പ്രിന്റ് ഔട്ട് എടുത്തുകൊണ്ട് ഞാൻ തിരികെ വന്നു.
ഞാൻ വണ്ടിയില്‍ കേറിയതും സോളമന്‍ ചേട്ടൻ ചെക്ക്പോസ്റ്റ് തുറന്നു തന്നു. ഞാൻ വണ്ടി എടുത്ത് അകത്തേക്ക് കേറി.
“ഇത് കാടല്ലല്ലോ ജിനു. കുറച്ച് മരങ്ങളും ചെടികളും മാത്രമല്ലേയുള്ളു..?” മിസ്സ് പുറത്തേക്ക് നോക്കി പറഞ്ഞു.
“ശെരിയാണ്, അതുകൊണ്ടല്ലേ ചേച്ചി യാഥാര്‍ത്ഥ എൻട്രൻസ് ഉള്ളിലാണെന്ന് ഞാൻ പറഞ്ഞത്.” ചിരിച്ചുകൊണ്ട് ഞാൻ വണ്ടി ഓടിച്ചു.
“വാവ്…..!!!” ഒടുവില്‍ കുറച്ചകലേ പടർന്നു കിടക്കുന്ന കൊടും കാടിനെ കണ്ടപ്പോ അവർ രണ്ടുപേരും ഒരുപോലെ കണ്ണും തള്ളി നോക്കിയിരുന്നു.
മുന്നില്‍ വലിയ രണ്ട് മരങ്ങൾ ആർച്ച് പോലെ നിന്നു. ആ മരങ്ങളില്‍ നിന്നുമാണ് കമ്പി വേലികൾ തുടങ്ങി രണ്ട് സൈഡിലായി അതിർത്തി സൃഷ്ടിച്ച് കൊണ്ട് കണ്ണെത്താ ദൂരത്ത് പോയി മറഞ്ഞിരുന്നത്. അതിർത്തിയിൽ മുഴുവനും സോളാര്‍ ലൈറ്റ് സംവിധാനം ഉണ്ടായിരുന്നു. അതുകൊണ്ട് നല്ല പ്രകാശമായിരുന്നു അവിടമാകെ.
“ആ രണ്ട് മരങ്ങൾക്കിടയിലൂടേയാണ് യാഥാര്‍ത്ഥ എൻട്രൻസ്.” ഞാൻ പറഞ്ഞു. എന്നിട്ട് അതിലൂടെ എന്റെ വണ്ടി ഓടിച്ചു കേറ്റി കാട്ടിലേക്ക് ഞങ്ങൾ പ്രവേശിച്ചു. കുറച്ച് ദൂരം പോയതും എന്റെ വണ്ടിയുടെ ഹെഡ് ലൈറ്റിന്റെ വെളിച്ചം മാത്രമേ ഉണ്ടായിരുന്നുള്ളു. ചെറിയൊരു മൺ പാതയിലൂടേയാണ് ഞാൻ ഓടിച്ചത്. രണ്ട് സൈഡിലും വലിയ വലിയ മരങ്ങളും ചെടികളും വള്ളികളും ഒക്കെ നിറഞ്ഞ് നിന്നിരുന്നു.
“ദൈവമേ… എനിക്ക് പേടിയാവുന്നു കണ്ണാ..” ടീച്ചർ ഭയന്ന കണ്ണുകളോടെ എന്നെ നോക്കി പറഞ്ഞു.
“പേടിക്കേണ്ട ചേച്ചി. ഒന്നും സംഭവിക്കില്ല.”
💬 Comments
View all comments