0%

Chapter Title : മസാജ് തെറാപ്പിസ്റ്റ് 4 [Eros – God of Lust]

Author : Erosgol Read All Parts 78.4K

വച്ച് അനുഗ്രഹിച്ചു. എന്നിട്ട് ടീച്ചറിന്റെ നെറ്റിയിലും തൊട്ട ശേഷം തുമ്പിക്കൈ മാറ്റി എന്റെയും നെറ്റിയിൽ തൊട്ടു. എന്നിട്ട് നേരത്തെ ചെയ്തത് പോലെ പിന്നെയും തുമ്പിക്കൈ ഉയർത്തി മൂപ്പന്റെ കൈയിൽ തൊട്ടു.

മൂപ്പൻ എല്ലാം സൂക്ഷ്മമായി നിരീക്ഷിച്ച് കൊണ്ടിരുന്നു. ഒടുവില്‍ രണ്ടാമതും സെർനു മൂപ്പന്റെ കൈയിൽ തൊട്ടിട്ട് അവന്റെ തുമ്പിക്കൈ താഴ്ത്തിയപ്പോ എല്ലാം മനസിലായത് പോലെ മൂപ്പൻ പുഞ്ചിരിച്ചു. എന്നിട്ട് ശബ്ദം താഴ്ത്തി ആനയോട് എന്തോ പറഞ്ഞിട്ട് മൂപ്പൻ സെർനുവിന്റെ കാലിൽ ചവിട്ടി താഴെ ഇറങ്ങി വന്നിട്ട് ഞങ്ങൾക്ക് മുന്നില്‍ നിന്നു.

അപ്പോ ടീച്ചറും മിസ്സും അന്ധാളിപ്പോടേ തല മലർത്തി പിടിച്ചാണ് അയാളുടെ മുഖത്തേക്ക് നോക്കാൻ കഴിഞ്ഞത്. ഞാനും ചെറുതായി മുഖമുയർത്തി അയാളെ നോക്കി പുഞ്ചിരിച്ചു. അയാളും പുഞ്ചിരിച്ചു. പക്ഷേ അയാളുടെ നോട്ടം മറ്റ് രണ്ടുപേരുടെ മുഖത്ത് നട്ട് സീരിയസ്സായി എന്തോ പഠിക്കുകയായിരുന്നു.

മൂപ്പൻ ഇറങ്ങിയ ശേഷം കാട്ടാന നടന്നു പോയി എന്റെ വണ്ടിക്കടുത്ത് നിന്നിട്ട് വണ്ടിയുടെ മുകളില്‍ തുമ്പിക്കൈ വച്ച ശേഷം എന്നെനോക്കി ശബ്ദം ഉണ്ടാക്കിക്കൊണ്ട് തലയും കുലുക്കി.

ഞാൻ ഉടനെ ചിരിച്ചു. എന്നിട്ട് ടീച്ചറെയും മിസ്സിന്റെയും കൈകളിൽ നിന്ന് എന്റെ കൈ പതിയെ വിടുവിച്ച് കൊണ്ട്‌ കുറച്ച് മുന്നോട്ട് മാറി അവരേയും മൂപ്പനേയും ഞാൻ ഒന്ന് നോക്കി.

“നമ്മൾ മൂന്നാറിൽ ഉള്ളപ്പോൾ മറയൂർ ഗ്രാമത്തിലുള്ള കരിമ്പ് തോട്ടമൊക്കെ കറങ്ങീട്ട് അവിടെ നിന്നും വളരെ ഫേമസായ ശുദ്ധ ശര്‍ക്കര വാങ്ങിയില്ലേ..? ആ ശര്‍ക്കരയ്ക്ക് വേണ്ടിയാണ് അവന്‍ എന്നെ വിളിക്കുന്നത്.” ചിരിച്ചുകൊണ്ട് ഞാൻ മിസ്സോടും ടീച്ചറോടുമായി പറഞ്ഞു.

അപ്പോ ടീച്ചറും മിസ്സും വിടര്‍ന്ന കണ്ണുകളോടെ ആ കാട്ടാനയെ നോക്കി.

💬 Comments

View all comments