Chapter Title : മസാജ് തെറാപ്പിസ്റ്റ് 8 [Eros - God of Lust]
അച്ചാച്ചൻ തന്നെയാണോ..?” വാതിലടച്ച ശബ്ദം കേട്ടിട്ട് ജെസ്സി ബാത്റൂമിൽ നിന്നും വിളിച്ച് ചോദിച്ചു.
“ഞാൻ തന്നെയാണ് മോളെ.” മറുപടി പറഞ്ഞിട്ട് എന്റെ പ്രാക്ടീസ് ഞാൻ തുടങ്ങി.
“അച്ചാച്ചന്റെ മൊബൈലില്‍ കുറെ കോളുകൾ വന്നായിരുന്നു, കേട്ടോ. ആദ്യം അച്ചാച്ചന്റെ രണ്ട് ടീച്ചർ കാമുകിമാരാണ് വിളിച്ചത്.” ജെസ്സി ബാത്റൂം വാതിൽ ലേശം തുറന്ന് തല മാത്രം പുറത്തിട്ട് എന്നെ കളിയാക്കും പോലെ പറഞ്ഞിട്ട് ചിരിച്ചു. “രണ്ട് കാമുകിമാരും അച്ചാച്ചനെ ഡെയ്ലി വിളിക്കുന്നുണ്ടല്ലോ.”
അതുകേട്ട് എനിക്കെന്തോ ചമ്മലായി.
“വാതിലടച്ചിട്ട് മിണ്ടാതെ കുളിക്കെടി.” എന്റെ പ്രാക്ടീസ് നിര്‍ത്താതെ ഞാൻ എന്റെ ചമ്മൽ മറച്ച് അവളോട് പറഞ്ഞു. പക്ഷേ ഞാൻ പറഞ്ഞത് അവൾ അനുസരിച്ചില്ല. അവള്‍ വീണ്ടും കളിയാക്കി ചിരിച്ചിട്ട് തുടർന്നു.
“അച്ചാച്ചന്റെ കാമുകിമാരുടെ കോൾ കഴിഞ്ഞ് നമ്മുടെ ധ്വനി ചേച്ചിയും, സ്റ്റെല്ല ആന്റിയും അച്ചാച്ചന് കോൾ ചെയ്തിരുന്നു. പിന്നെ ഏതോ ഒരു സ്വർണ്ണയും, അതുകഴിഞ്ഞ് കുറെ അൺണോൺ നമ്പറിൽ നിന്നുമൊക്കെ കോൾസ് വന്നിട്ടുണ്ട്.”
“അതൊക്കെ നീ അറ്റന്റ് ചെയ്തായിരുന്നോ..?” തല്‍കാലത്തേക്ക് പ്രാക്ടീസ് നിര്‍ത്തി ഞാൻ അവളോട് ചോദിച്ചു.
“ഇല്ല. കോൾ വന്നതൊക്കെ ഞാൻ വെറുതെ നോക്കിയെന്നല്ലാതെ ഒരു കോളും ഞാൻ എടുത്തില്ല. അച്ചാച്ചനേയല്ലേ അവരൊക്കെ വിളിച്ചത്, ഞാൻ എടുക്കുന്നത് മോശമല്ലേ. പിന്നെ സ്റ്റെല്ല ആന്റിയും ധ്വനി ചേച്ചിയും ആദ്യം എന്റെ മൊബൈലില്‍ വിളിച്ച് എന്നോട് സംസാരിച്ചായിരുന്നു. അതുകൊണ്ടാണ് അച്ചാച്ചന്റെ മൊബൈലില്‍ അവരുടെ കോൾ ഞാൻ എടുക്കാത്തത്.” അത്രയും പറഞ്ഞിട്ട് അവള്‍ തല അകത്തേക്ക് വലിച്ചിട്ട് വാതിലടച്ചു.
“വേഗം രണ്ട് ടീച്ചർ കാമുകിമാരേയും തിരിച്ച് വിളിച്ച് സംസാരിക്ക് അച്ചാച്ചാ.” അവൾ വിളിച്ച് പറഞ്ഞിട്ട് കളിയാക്കി
💬 Comments
View all comments