Chapter Title : മസാജ് തെറാപ്പിസ്റ്റ് 9 [Eros - God of Lust]
തഴുകി ഞാൻ ആശ്വസിപ്പിച്ചു. “ആദ്യമായിട്ട് എല്ലാവരെയും വിട്ട് പോകുമ്പോ വിഷമമുണ്ടാകും. സാരമില്ല, എന്നും വീഡിയോ കോൾ ചെയ്ത് സംസാരിക്കാൻ കഴിയുമല്ലോ, വിഷമിക്കേണ്ട.” അവളുടെ നെറുകയില്‍ ഞാൻ ചുംബിച്ചു.
ഒടുവില്‍ അവൾ എന്നെ വിട്ട് മാറി നിന്നിട്ട് കണ്ണുകൾ തുടച്ചു. എന്നിട്ട് നേര്‍ത്ത ഒരു പുഞ്ചിരി അവളുടെ ചുണ്ടുകളിൽ വിടര്‍ന്നു.
“എല്ലാവരെയും എന്നും ഞാൻ വിളിക്കും.” ഷീന എല്ലാവരോടും പൊതുവായി പറഞ്ഞു. "അവരൊക്കെ എന്റെ കോൾ എടുക്കുകയും ചെയ്യും.” മറ്റുള്ളവരെ നോക്കി പുഞ്ചിരിയോടെ പറഞ്ഞിട്ട് അവളെന്നെ തുറിച്ചുനോക്കി.” പക്ഷേ ചേട്ടനെ മാത്രം എനിക്ക് വിശ്വാസമില്ല.” ഷീന അങ്ങനെ പറഞ്ഞപ്പോ എല്ലാവരും ചിരിക്കാതിരിക്കാൻ ശ്രമിക്കുന്നത് ഞാൻ കണ്ടു. പക്ഷേ ഷീനയുടെ കുറ്റപ്പെടുത്തലും, പിന്നെ എന്റെ മിഴിച്ചുള്ള നില്‍പ്പും കാരണം അവര്‍ക്ക് അടക്കാൻ കഴിയാതെ അവരൊക്കെ വായ പൊത്തി ചിരിച്ചുപോയി. ഞാൻ ഉടനെ മുഖം വീർപ്പിച്ചു.
“എന്റെ കോൾ എങ്ങാനും ചേട്ടൻ എടുക്കാതിരുന്നാൽ… ഹ്മ്..,” ഷീന ഭീഷണിപ്പെടുത്തുന്ന തരത്തിൽ അത്രയും പറഞ്ഞിട്ട് തലയാട്ടി. പക്ഷേ വീണ്ടും അവള്‍ക്ക് സങ്കടം വന്നത് കൊണ്ട് ഒന്നും മിണ്ടാതെ എന്നെ മുറുകെ കെട്ടിപിടിച്ചിട്ട് വിട്ടു. ശേഷം അവൾ ജെസ്സിയും ധ്വനിയുടേയും അടുത്തേക്ക് പോയി.
അന്നേരം അലനും സേവിയർ അങ്കിളും മറ്റുള്ളവരോട് യാത്ര പറഞ്ഞിട്ട് എന്റെ അടുത്തേക്ക് വന്നു.
“പോയിട്ട് വരാം ചേട്ടാ, മമ്മിയെ നോക്കിക്കോണേ.” എന്റെ കൈ പിടിച്ച് പറഞ്ഞിട്ട് അലൻ സ്റ്റെല്ല ആന്റിയുടെ അടുത്തേക്ക് പോയി.
“പോട്ടെടാ മോനെ.” സേവിയർ അങ്കിൾ ഉറക്കെ എന്നോട് യാത്ര പറഞ്ഞിട്ട് അങ്കിളിന്റെ ശബ്ദം നന്നായി താഴ്ത്തി. “കഴിഞ്ഞ രാത്രി നീ വേറെ ഔഷധമാണ് തന്നത്, അല്ലേ..? പഴയതിനേക്കാളും
💬 Comments
View all comments