Chapter Title : മസാജ് തെറാപ്പിസ്റ്റ് 9 [Eros - God of Lust]
ഞാൻ അന്തംവിട്ടു.
ഇങ്ങേർക്ക് ഇതെന്തുപറ്റി..! ഞാൻ തല ചൊറിഞ്ഞു.
“എന്റെ തിരക്കുപിടിച്ച ജോലി കാരണം നാട്ടില്‍ നടക്കുന്നതൊന്നും ഞാൻ ശ്രദ്ധിക്കാറില്ല. അതുകാരണം നാട്ടില്‍ നിന്റെ പ്രശസ്തി എന്താണെന്ന് എനിക്കറിയില്ലായിരുന്നു. നാടൻ വൈദ്യത്തിലും, സകല തെറാപ്പിയിലും, പിന്നെ ഏറ്റവും കൂടുതൽ മേജർ ബോട്ടാനിക്കൽ ഡ്രഗ്സ് ഉണ്ടാക്കി അതിനൊക്കെ അംഗീകാരം നേടിയതിനുമൊക്കെ പുരസ്കാരം ലഭിച്ച ആളാണെന്ന് ഇപ്പോഴാണ് എന്റെ ഭാര്യ പറഞ്ഞ് ഞാൻ അറിയുന്നത്. സോ കാര്യമറിയാതെ ചാടിക്കേറി നേരത്തെ ഞാൻ അങ്ങനെയൊക്കെ സംസാരിച്ചതിന് സോറി.”
“സാരമില്ല അങ്കിൾ. അത് വിട്ടേക്കു.” എനിക്കുണ്ടായ അഭിമാനം പുറത്ത് കാണിക്കാതെ പുള്ളിയോട് ഞാൻ പറഞ്ഞു.
കൃഷ്ണകുമാര്‍ അങ്കിൾ ഇപ്പൊ പറഞ്ഞ കാര്യങ്ങളൊക്കെ സത്യമാണ്, പക്ഷേ പുള്ളി പറഞ്ഞ അത്രയും കാര്യങ്ങളിൽ മാത്രമായി എന്റെ വിജയഗാഥ ഒതുങ്ങില്ലെന്നതാണ് സത്യം.
ഞാൻ ശ്രീവിദ്യ ആന്റിയെ ഒന്ന് നോക്കി. അപ്പൊ ആന്റിക്ക് എന്നെ കുറിച്ച് ചിലതൊക്കെ അറിയാം..!!
ശ്രീവിദ്യ ആന്റിയും സ്റ്റെല്ല ആന്റിയും എന്റെ മുഖത്ത് നോക്കാൻ നാണിച്ച് എന്നെ മൈന്റ് ചെയ്യാതെ ഇരിക്കുകയായിരുന്നു. സ്റ്റെല്ല ആന്റിയോട് കൃഷ്ണകുമാർ അങ്കിളിന്റെ ടെസ്റ്റ് രീതിയെ കുറിച്ച് ഞാൻ പറഞ്ഞതിനു ശേഷം നാണം കാരണം ആന്റി എന്റെ മുഖത്ത് ഇതുവരെ നോക്കിയിട്ടില്ല. അതുപോലെ തന്നെ ശ്രീവിദ്യ ആന്റിയും എന്റെ മുഖത്ത് നോക്കുന്നില്ലായിരുന്നു.
“ജിനു….!” അങ്കിള്‍ ചമ്മലോടെ എന്റെ പേര് പറഞ്ഞത് കേട്ട് ഞാൻ സ്റ്റെല്ല ആന്റിയുടെ ദേഹത്ത് നിന്നും നോട്ടം മാറ്റി പുള്ളിയെ നോക്കി. “നി പറഞ്ഞ ടെസ്റ്റൊക്കെ ചെയ്യാൻ എനിക്ക് സമ്മതമാണ്.” അങ്കിൾ ഒടുവില്‍ തീരുമാനിച്ചുറപ്പിച്ചത് പോലെ എന്റെ മുഖത്ത് നോക്കി പറഞ്ഞു. പക്ഷേ എന്റെ നോട്ടം എതിരേൽക്കാൻ
💬 Comments
View all comments