0%

Chapter Title : മസാജ് തെറാപ്പിസ്റ്റ് 9 [Eros - God of Lust]

Author : Erosgol Read All Parts 825.6K

ആലോചിച്ചു നോക്കി. ഓക്കെ, ഫിക്സ് ചെയ്യാം.

*ഓക്കെ സ്വര്‍ണ്ണ. അന്നത്തേക്ക് ഫിക്സ് ചെയ്യാം. സ്വർണ്ണ തന്നെ സമയവും പറഞ്ഞോ.* ഞാൻ അവള്‍ക്ക് മെസേജ് ചെയ്തിട്ട് അവളുടെ ചാറ്റ് ക്ലോസ് ചെയ്തു.

എന്നിട്ട് മിസ്ഡ് കോൾ വന്നു കിടക്കുന്ന ആ പുതിയ നമ്പറിനെ ഞാൻ സംശയത്തോടെ നോക്കി.

എന്റെ പേഴ്സണൽ നമ്പറിൽ വിളിക്കണമെങ്കിൽ എന്നെ നന്നായിട്ടറിയുന്ന ആരെങ്കിലുമാവണം. കാരണം എന്റെ പേഴ്സണൽ നമ്പർ ഞാൻ എല്ലാവർക്കുമങ്ങനെ കൊടുക്കാറില്ല. ചിലപ്പോ ഇത് കൃഷ്ണകുമാര്‍ അങ്കിൾ അല്ലെങ്കിൽ ശ്രീവിദ്യ ആന്റി ആയിരിക്കാനാണ് സാധ്യത. 9:00 - 9:15 നിടക്ക് 6 കോളുകളാണ് ചെയ്തിരിക്കുന്നത്. ഇത്രയും വൈകിയത് കൊണ്ട്‌ ഞാൻ തിരിച്ചൊന്നും വിളിച്ചില്ല.

അവസാനമായി ഞാൻ സ്റ്റെല്ല ആന്റിക്ക് മെസേജ് ചെയ്തു. ബിസിയായിരുന്നത് കൊണ്ട്‌ ആന്റിയുടെ കോൾ എടുക്കാന്‍ കഴിഞ്ഞില്ലെന്നാണ് ഞാൻ മെസേജ് ചെയ്തത്.

എന്റെ മെസേജ് സെന്റായ ഉടനെ ആന്റി ഓൺലൈനിൽ വന്നു. അടുത്ത സെക്കന്‍ഡ് ആന്റിയുടെ കോളും വന്നു.

“ജിനു മോനെ, ഇപ്പോഴാണ് തിരക്കൊക്കെ കഴിഞ്ഞത്..?” ഞാൻ കോൾ എടുത്ത് ഹലോ പോലും പറയും മുമ്പ്‌ ആന്റി ഇങ്ങോട്ട് ചോദിച്ചു.

“അതേ ആന്റി. വീട്ടില്‍ വന്നു കേറി കുളിയൊക്കെ കഴിഞ്ഞ് വന്ന് കിടന്നതേയുള്ളു. ഓക്കെ, ആന്റി നേരത്തെ വെറുതെ വിളിച്ചാണോ..?”

“വെറുതെ വിളിച്ചതല്ല. നിന്നെ വഴക്ക് പറയാനാ വിളിച്ചത്.” ആന്റി അല്‍പ്പം ഗൗരവത്തിൽ പറഞ്ഞു.

“വഴക്ക് പറയാനോ..? എന്തിന്‌..?” ഞാൻ തല ചൊറിഞ്ഞു.

“നി ചീത്ത കുട്ടിയാണ്. അതുകൊണ്ടല്ലേ അവർ അങ്ങനെയൊക്കെ ചെയ്യുന്നത് നി നോക്കി നിന്നത്.” ആന്റി എന്നെ കുറ്റപ്പെടുത്തി.

“ആര് എന്തൊക്കെ ചെയ്യുന്നത് നോക്കി നിന്ന കാര്യമായ

💬 Comments

View all comments