0%

Chapter Title : മസാജ് തെറാപ്പിസ്റ്റ് 9 [Eros - God of Lust]

Author : Erosgol Read All Parts 831.2K

ഇങ്ങനെ ഉറങ്ങാതിരുന്നാൽ ശരിയാവില്ല. ആരോഗ്യം കൂടി ശ്രദ്ധിക്കണം.” ജെസ്സി അല്‍പ്പം ദേഷ്യത്തില്‍ ഉപദേശിച്ചു.

“അതൊക്കെ ഞാൻ ശ്രദ്ധിച്ചോളാം.” ഞാൻ മറുപടി പറഞ്ഞത് കുറച്ച് കടുപ്പത്തിലായിപ്പോയി. അതുകൊണ്ട്‌ ജെസ്സിയുടെ മുഖത്ത് സങ്കടം നിറയും മുമ്പ്‌ അവളെ സോപ്പിടാൻ ഞാൻ പെട്ടന്ന് അവളുടെ കവിളിൽ ഉമ്മ കൊടുത്തു.

“കണ്ടോ മമ്മി, അച്ചാച്ചൻ എല്ലാ കള്ളത്തരങ്ങളും പഠിച്ചു വച്ചിട്ടുണ്ട്.” ചിരിച്ചുകൊണ്ട് ജെസ്സി എന്നെ ഉന്തി വിട്ടു.

“അപ്പോ ഓക്കെ, ഞാൻ പോകുന്നു.” അതും പറഞ്ഞ്‌ എന്റെ എല്ലാ സാധനങ്ങളും എടുത്തുകൊണ്ട് ഞാൻ പുറത്തേക്ക്‌ നടന്നു.

ഹാളില്‍ പപ്പ ഉണ്ടായിരുന്നു.

“പോട്ടെ പപ്പാ,”

“ഹ്മ്, പോയിട്ട് വാ.” പറഞ്ഞിട്ട് പപ്പ അവിടെ തന്നെയിരുന്നു.

പക്ഷേ അമ്മയും ജെസ്സിയും മുറ്റത്ത്‌ വന്ന് എന്നെ യാത്രയാക്കി. വണ്ടിയില്‍ കേറി ഞാൻ എന്റെ വീട്ടിലേക്ക് വിട്ടു.

തിരികെ വീട്ടില്‍ വന്നിട്ട് ലാബില്‍ കേറി ആ മരുന്ന് ഉണ്ടാക്കി കഴിഞ്ഞപ്പോ മണി ഒന്നര കഴിഞ്ഞിരുന്നു.

ഹാവൂ, രണ്ട് മണിക്കൂര്‍ ഉറങ്ങാൻ കിട്ടും. ആശ്വാസത്തോടെ ഞാൻ റൂമിൽ പോയി കിടന്നു.

രാവിലെ നാല്‌ മണിക്ക് ഉണര്‍ന്നപ്പൊ ഒരു ഉന്മേഷവുമില്ലായിരുന്നു. പക്ഷേ ഇന്ന്‌ രാത്രി എട്ടു മണിക്ക് സ്റ്റെല്ല ആന്റി തെറാപ്പി കാര്യം പെട്ടന്ന് ഓര്‍ത്തപ്പൊ എനിക്ക് ഭയങ്കര ഉന്മേഷമായി.

ഉത്സാഹത്തോടെ ഞാൻ പോയി രാവിലത്തെ യോഗയും കളരിയും പ്രാക്ടീസ് ചെയ്തിട്ട്, കുളിച്ച ശേഷം എന്റെ ജോലി തുടങ്ങി.

ഇന്ന്‌ പുറത്തെങ്ങും പോകാൻ എനിക്ക് പ്ലാനില്ലായിരുന്നു. അതുകൊണ്ട്‌ ഉച്ച മൂന്ന്‌ മണി വരെ ഞാൻ ഇവിടെ ഉണ്ടാകുമെന്ന് എന്റെ ബിസിനെസ്സ് വാട്സാപ്പിൽ സമയം കൊടുത്തിട്ട് എന്റെ കൺസൾട്ടിങ് റൂമിലോട്ട് ഞാൻ കേറി.

💬 Comments

View all comments