Chapter Title : മസാജ് തെറാപ്പിസ്റ്റ് 9 [Eros - God of Lust]
കിറ്റുകളൊക്കെ കൊണ്ടുപോയി കിച്ചനിലുള്ള ഷെൽഫിൽ കൊണ്ട് വച്ചിട്ട് ഞാൻ വീണ്ടും അവധിയുടെ അടുത്തേക്ക് പോയി നിന്നു.
“ഇങ്ങനെയൊക്കെ വേണം സ്വന്തം വീട്ടില്‍ വരുമ്പോ ഡ്രെസ്സ് ചെയ്യാൻ. അല്ലാതെ അന്യരുടെ വീട്ടില്‍ വരുന്നത് പോലെ എപ്പോഴും നി ഇട്ടിട്ട് വരുന്ന ആ ഫോര്‍മൽ ഡ്രെസ്സല്ല ഇങ്ങോട്ട് വരുമ്പോ ഇട്ടോണ്ട് വരേണ്ടത്.” അത്രയും പറഞ്ഞ ശേഷം ആന്റിയുടെ കണ്ണുകൾ എന്റെ ടീ ഷര്‍ട്ടിലും ത്രീ ഫോര്‍ത്തിലും വീണ്ടും ഓടി നടന്നു.
എന്റെ ഭയങ്കരമായി മുഴച്ചു നില്ക്കുന്ന ഭാഗത്തേക്ക് ആന്റിയുടെ കണ്ണുകൾ പോയപ്പോ ആന്റിയുടെ മുഖത്ത് നാണം മിന്നിമറഞ്ഞു. ആന്റി പെട്ടന്ന് അവിടെനിന്നും നോട്ടം മാറ്റി എന്റെ മുഖത്ത് നോക്കി പുഞ്ചിരിച്ചു. പക്ഷേ കഴിഞ്ഞ രാത്രി ഞാൻ ആന്റിയോട് പച്ചക്ക് പറഞ്ഞ കാര്യങ്ങൾ ഓര്‍ത്തത് പോലെ ആന്റിയുടെ കണ്ണുകളിൽ വല്ലാത്ത നാണം വന്നു നിറഞ്ഞു. അതോടെ എന്റെ കണ്ണില്‍ നിന്ന് ആന്റി നോട്ടം മാറ്റുകയും ചെയ്തു.
“ആന്റി, ആന്റി എന്തിനാ ഇത്രയും ഐറ്റംസൊക്കെ ഉണ്ടാക്കി വച്ചിരിക്കുന്നത്..!” ആന്റി ഉണ്ടാക്കി വച്ചിരിക്കുന്ന വെറൈറ്റി ഫുഡ് ഐറ്റംസടങ്ങിയ പാത്രങ്ങള്‍ ഓരോന്നായി തുറന്നുനോക്കി കൊണ്ട് ഞാൻ ചോദിച്ചു.
ഉടനെ ആന്റി ചിരിച്ചു.
“ഇതൊക്കെ നിനക്ക് വേണ്ടിയാണ് ഉണ്ടാക്കിയത്.” ആന്റി സന്തോഷത്തോടെ പറഞ്ഞു.
“എനിക്കു വേണ്ടിയോ..?” കണ്ണു മിഴിച്ച് ഞാൻ ചോദിച്ചു.
“മ്, അതേ. ഇവിടെ നി എപ്പോ വന്നാലും നല്ലതുപോലെ കഴിക്കാതെ തിരക്കുപിടിച്ച് ഓടിക്കളയുന്ന ജോലിയാണ് നിനക്ക്, പക്ഷേ ഇന്നിപ്പോ നിനക്ക് വേറെ തിരക്കൊന്നുമില്ലല്ലോ. അത് കൂടാതെ, ഡെല്‍ഹിയില്‍ നിന്നു നി തിരികെ വന്ന ശേഷം മുതൽ ജോലി തിരക്ക് കാരണം നി സമയത്തിനും കഴിക്കുന്നില്ല,
💬 Comments
View all comments