Chapter Title : മസാജ് തെറാപ്പിസ്റ്റ് 9 [Eros - God of Lust]
പോയി മേലൊന്ന് കഴുകട്ടെ. നി നമ്മുടെ മസാജ് റൂമിൽ പോയി എല്ലാം റെഡിയാക്കി വെക്ക്.”
“ആന്റിയെ കണ്ടിട്ട് കുറച്ച് മുമ്പാണ് കുളിച്ചത് പോലെ തോന്നുന്നല്ലോ, ഇനിയും മേല്‍ കഴുകണോ..?” ആന്റിയോട് ചോദിച്ചിട്ട് ഞാൻ ആന്റിയുടെ പിരിച്ചിട്ടിരിക്കുന്ന മുടിയിൽ ചീപ്പ് കൊണ്ട് കോതുന്ന പോലെ ആന്റിയുടെ മുടിയിൽ എന്റെ വിരലുകൾ കോര്‍ത്ത് കോതിയിട്ട് കൈ മാറ്റി.
അത്ര സ്വാതന്ത്ര്യത്തോടെ ഞാൻ ആന്റിയുടെ മുടി അങ്ങനെ കോതിയപ്പോ ആന്റിയുടെ കണ്ണുകളിൽ അഗാധമായ വാത്സല്യം നിറഞ്ഞു തുളുമ്പി.
“ശെരിയാണ് ജിനു മോനെ. അഞ്ചുമണിക്ക് ഞാൻ കുളിച്ചതാണ്. പക്ഷേ ഇത്രയും സമയം ഇവിടെ നിന്ന് ജോലി ചെയ്തതല്ലേ, ഈ വിയര്‍പ്പൊക്കെ നി കണ്ടില്ലേ..?” ആന്റി കൈ കൊണ്ട് കഴുത്തിലെ വിയർപ്പ് തുടച്ചു.
“ഓക്കെ. ഞാൻ പോയി മസാജ് റൂമിൽ എല്ലാം റെഡിയാക്കി വയ്ക്കാം. ആന്റി മേല്‍ കഴുകീട്ട് അങ്ങോട്ട് വന്നാൽ മതി.”
“ശെരി വാ.” ആന്റി എനിക്കൊപ്പം നടന്നു. ഞങ്ങൾ ഹാളിലേക്ക് വന്നതും ഞാൻ അവിടെ നിന്നു. ആന്റി ഹാളും കടന്ന് നേരെ ആന്റിയുടെ റൂമിലേക്ക് പോയി.
ഹാളില്‍ നേരത്തെ കൊണ്ടു വച്ച ട്രോളി ബാഗ് എടുത്തുകൊണ്ട് ഞാൻ മസാജ് റൂമിലേക്ക് പോയി.
മസാജ് റൂമിൽ ഒരു വലിയ തെറാപ്പി ടേബിളും, ഒരു റിലാക്സേഷൻ ചെയറും, പിന്നെ ഒരു സാധാരണ മേശയുമാണുള്ളത്. ഞാൻ എന്റെ ട്രോളി ബാഗിനെ ആ സാധാരണ തെറാപ്പിന് മുകളില്‍ കൊണ്ട് വച്ചിട്ട് ആദ്യം തെറാപ്പി ടേബിളിനെ വേണ്ട രീതിക്ക് സെറ്റ് ചെയ്തിട്ടു. ശേഷം, ഇപ്പോഴും പുതിയത് പോലെ തോന്നിക്കുന്ന, ആ റിലാക്സേഷൻ ചെയർ നോക്കി ഞാൻ പുഞ്ചിരിച്ചു. ഞാൻ
💬 Comments
View all comments