Chapter Title : മസാജ് തെറാപ്പിസ്റ്റ് 9 [Eros - God of Lust]
ബാഗില്‍ നിന്നും, പലതരം മെഴുകുതിരികൾ വച്ചിരിക്കുന്ന അറ തുറന്ന് അതില്‍നിന്നും വയലറ്റ് നിറത്തിലുള്ള ഒരു വലിയ മെഴുകുതിരിയെടുത്തു. മറ്റൊരു അറയിൽ നിന്നും ഒരു മെഴുകുതിരി ഹോള്‍ഡറും പുറത്തെടുത്തു. എന്നിട്ട് മെഴുകുതിരി കത്തിച്ച് ഹോള്‍ഡറിൽ ഉറപ്പിച്ച ശേഷം അതിനെ റൂമിന്റെ ഒരു മൂലയില്‍ കൊണ്ടു വച്ചു. ഈ മെഴുകുതിരിക്ക് തലച്ചോറിനേയും മനസ്സിനെയും റിലാക്സ് ചെയ്യിക്കാന്‍ കഴിയും.
മെഴുകുതിരി സെറ്റ് ചെയ്ത ശേഷം ഞാൻ ചെന്ന് ബാഗില്‍ നിന്നും പരപ്പുള്ള രണ്ട് ചെറിയ മൺപാത്രങ്ങളെടുത്തു. അതിനെ കൊണ്ടുപോയി റൂമിലുണ്ടായിരുന്ന വാഷ് ബേസിനിൽ നിന്നും കാൽഭാഗം വീതം വെള്ളം അതിലേക്ക് പിടിച്ചു. പാത്രങ്ങള്‍ രണ്ടും കൊണ്ടുപോയി മേശപ്പുറത്ത് വച്ച ശേഷം ബാഗിനകത്തുള്ള ഒരു സെക്ഷനിൽ ഹോള്‍ഡറുകളിൽ പിടിപ്പിച്ചിരുന്ന ഒരുപാട് ഗ്ളാസ് കണ്ടെയിനറുകളുടെ കൂട്ടത്തിൽ നിന്നും എനിക്കു വേണ്ട രണ്ട് ഗ്ലാസ്സ് കണ്ടെയിനറുകൾ ഞാനെടുത്തു. എന്നിട്ട് ഒന്നിന്റെ സ്റ്റോപ്പർ തുറന്ന് അകത്തുണ്ടായിരുന്ന ഇൻഗ്രീഡിയൻറ്റ്സ് ആദ്യത്തെ പാത്രത്തിലെ വെളളത്തിൽ തട്ടി. അതുപോലെ രണ്ടാമത്തെ കണ്ടെയിനറും തുറന്ന് അതിലെ ഇൻഗ്രീഡിയൻറ്റ്സ് മുഴുവനും രണ്ടാമത്തെ പാത്രത്തിലും തട്ടി. അതുകഴിഞ്ഞ് ബാഗില്‍ മറ്റൊരു സെക്ഷനിൽ നിന്നും ഒരു ചെറുകുപ്പി എടുത്തു തുറന്ന് അതിലുണ്ടായിരുന്ന മിക്സർ സൊലുഷൻ മുഴുവനും രണ്ട് പാത്രങ്ങളിലായി ഒഴിച്ചു.
അപ്പോ രണ്ട് പത്രങ്ങളിലുമുണ്ടായിരുന്ന വെള്ളത്തിൽ നിന്നും, ചൂടായ വെള്ളത്തിൽ നിന്നും വരുന്നത് പോലത്തെ, ആവി വരാൻ തുടങ്ങി.
ഞാൻ പിന്നെയും പോയി ബാഗില്‍ നിന്നും ഒരു കുഞ്ഞ് വെള്ളി ചിമിഴ് എടുത്തുകൊണ്ടു വന്നു. അതിനെ തുറന്ന് അതിനകത്തുണ്ടായിരുന്ന പൗഡർ പോലത്തെ സാധനത്തിൽ നിന്നും വെറും ഓരോ നുള്ള് മാത്രമെടുത്ത രണ്ട് പത്രങ്ങളിലും ഇട്ടു കൊടുത്തു. അപ്പൊ
💬 Comments
View all comments