Chapter Title : മസാജ് തെറാപ്പിസ്റ്റ് 9 [Eros - God of Lust]
എന്ന് ട്രൈ ചെയ്തു.
“എടി ഹസ്നെ, നിന്റെ ഫേസ് സ്കാൻ ചെയ്താലൊന്നും ഗെയിറ്റ് തുറക്കില്ല.” ഹസ്നയുടെ കോപ്രായം കണ്ട് ചിരിച്ചുകൊണ്ട് ജെസ്സി പറഞ്ഞു. “പിന്നേ അതല്ല ലാബ്, അത് വീട് തന്നെയാ.” ചിരി നിർത്തി ജെസ്സി ഹസ്നയെ പിടിച്ചുവലിച്ച് പുറകോട്ട് കൊണ്ടുവന്ന ശേഷം അവളെ ഇടത് വശത്തേക്ക് തിരിച്ചു നിര്‍ത്തി. “ദേ നോക്കടി, അതാണ് ലാബ്.” വീടിന്റെ ഇടത് വശത്തുള്ള കോമ്പൗണ്ടിനപ്പുറത്തേക്ക് ജെസ്സി ചൂണ്ടികാണിച്ചു.
അപ്പോ എല്ലാവരും അങ്ങോട്ട് നോക്കി.
എന്റെ വീടും ലാബും ഒരു വലിയ കോമ്പൗണ്ടിനകത്താണുള്ളത്. പക്ഷേ വീടും ലാബിനേയും ഒരു പൊക്കമുള്ള കോൺക്രീറ്റ് വാൾ വേര്‍തിരിച്ചു നിര്‍ത്തിയിട്ടുണ്ട്. ആ കോൺക്രീറ്റ് വാളിൽ, ലാബില്‍ നിന്ന് വീട്ടിലേക്കും.. അതുപോലെ വീട്ടില്‍ നിന്ന് ലാബിലേക്കും കടക്കാനായി ഒരു ചെറിയ കമ്പ്യൂട്ടറൈസ്ഡ് ഗെയിറ്റും കാണാം. ഗെയിറ്റിനപ്പുറത്ത് ചെറിയൊരു സെക്യൂരിറ്റി സ്റ്റേഷനുണ്ട്.
ഈ ചെറിയ ഗെയിറ്റ് കൂടാതെ ലാബിന് ഒരു മെയിൻ ഗെയിറ്റുമുണ്ട്. അതും കമ്പ്യൂട്ടറൈസ്ഡാണ്, അവിടെയാണ് മെയിൻ സെക്യൂരിറ്റി സ്റ്റേഷനുള്ളത്.
എന്റെ ഈ ലാബിനെ കുറിച്ച് പറയുകയാണെങ്കില്‍;. എന്റെ എല്ലാ ലാബുകളിൽ വച്ചും ഈ ലാബ് രണ്ടാം സ്ഥാനത്താണ് നില്‍ക്കുന്നത്. എല്ലാവിധ സ്പെഷ്യലൈസ്ഡ് ടൂള്‍സും, ഡിവൈസും, എക്യുപ്മെന്റ്സും, ഗ്ലാസ്സ് വെയറും തുടങ്ങി ആവശ്യമുള്ള സകല ഉപകരണങ്ങളും സാധനങ്ങളും ഇവിടെയുണ്ട്. ഇവിടെ 24 മണിക്കൂറും എന്തെങ്കിലുമൊക്കെ റിസർച്ചും, എക്സ്പെരിമെന്റും നടന്നുകൊണ്ടിരിക്കും. സാധാരണ ഹെര്‍ബല്‍ മരുന്നുകളും, സ്പെഷ്യൽ ഹെര്‍ബല്‍ മരുന്നുകളും ഒക്കെ തയാറായി കൊണ്ടിരിക്കും.
കേരളത്തിൽ സ്ഥിതി ചെയ്യുന്ന എന്റെ ലാബാണ്, എന്റെ ലാബുകളിൽ വച്ച്, ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്.
ഇവിടെ ഈ ലാബിന് നാല് നിലകളുണ്ട്. അണ്ടർ ഗ്രൗണ്ടിലെ
💬 Comments
View all comments