Chapter Title : മസാജ് തെറാപ്പിസ്റ്റ് 9 [Eros - God of Lust]
ഐഡിയാസ് പ്രകാരം എക്സ്പെരിമെന്റ് നടത്തിയ ശേഷം അതൊക്കെ വീണ്ടും റാറ്റ്സിൽ പരീക്ഷിക്കാന്‍ ശ്രമിച്ചു, ബട്ട് സ്റ്റിൽ സെയിം റിസള്‍ട്ട് തന്നെയായിരുന്നു. ഇനി എന്തെങ്കിലും സാധ്യതകൾ ഉണ്ടാകണമെങ്കിൽ നിങ്ങൾ തന്നെ നേരിട്ട് ഇടപെടണം സർ, നിങ്ങള്‍ക്കും കഴിയില്ലെങ്കിൽ പിന്നെ ഫെയ്സ് 3 ഫെയിൽ എന്ന് തീര്‍ച്ചപ്പെടുത്താം.”
മാഡം പറഞ്ഞു നിർത്തി. അന്നേരം റിഥിയും ഹസ്നയും വീണ്ടും ആശ്ചര്യത്തോടെ ജെസ്സിയോട് കുശുകുശുക്കാൻ തുടങ്ങി.
പക്ഷേ ഞാൻ അതൊന്നും ശ്രദ്ധിക്കാതെ മിണ്ടാതെ കണ്ണുകളടച്ച് നിന്നു. ഇതൊക്കെ കഴിഞ്ഞ രാത്രിയും ഇന്ന് ഉച്ചക്കുമായി മാഡം എന്നെ വിളിച്ച് സംസാരിച്ചിരുന്നത് കൊണ്ട് ഞാൻ എന്റെ മനസ്സിൽ കുറെ ഐഡിയാസ് റൺ ചെയ്യാൻ തുടങ്ങിയിരുന്നു. അതിൽ പലതും ഹോപ്പ് ഉള്ളതായി എനിക്ക് തോന്നുകയും ചെയ്തു. ഇപ്പൊ ഞാൻ ചില തിയറികളെ കൂടുതൽ ആഴത്തില്‍ ചിന്തിച്ച് മനസ്സിൽ തന്നെ മിന്നല്‍ വേഗത്തിൽ എന്റേതായ ചില എക്സ്പെരിമെന്റ്സ് നടത്തി കൊണ്ടിരുന്നു.
“സർ, തല്ക്കാലം തേഡ് ഫെയിസ് മാറ്റി വച്ചിട്ട് ഫോർത്ത് ആന്‍ഡ് ഫൈനല്‍ ഫെയ്സിനായി ഓൾറെഡി നടത്തിക്കഴിഞ്ഞ എക്സ്പെരിമെന്റ് റിസൾട്ടിന്റെ അടിസ്ഥാനത്തിൽ ഇലിക്സർ ഫീനിക്സ് ഉണ്ടാക്കാനുള്ള സ്റ്റെപ്പ്സ് തുടങ്ങണോ..? അതോ തേഡ് ഫെയ്സ് ഇലിക്സർന് വേണ്ടിയുള്ള പുതിയ എക്സ്പെരിമെന്റ്സ് ആദ്യം മുതലേ സ്റ്റാര്‍ട്ട് ചെയ്യണോ..?” മാഡം അഭിപ്രായം ചോദിച്ചു.
അപ്പോ 5,6 മിനിറ്റ് കൂടി ഞാൻ കണ്ണുകളടച്ച് എന്റെ ലോകത്ത് ലയിച്ചു നിന്നു. ഒടുവില്‍ ഞാൻ കണ്ണുകൾ തുറന്ന് പുഞ്ചിരിച്ചപ്പൊ മാഡത്തിന്റെ കണ്ണുകളിൽ ചെറിയ പ്രതീക്ഷകൾ ഉണ്ടാകുന്നതിന്റെ തിളക്കം പ്രത്യക്ഷമായി.
“മാഡം, തേഡ് ഫെയ്സ് കഴിയാതെ ഫോർത്ത് ആന്‍ഡ് ഫൈനല്‍ ഫെയ്സ് തുടങ്ങിയിട്ട് കാര്യമില്ല..,” ഞാൻ സീരിയസ്സായി പറഞ്ഞു.
💬 Comments
View all comments