Chapter Title : മസാജ് തെറാപ്പിസ്റ്റ് 9 [Eros - God of Lust]
ലാബ് സ്റ്റോറിൽ നിന്നും ഞാൻ തരുന്ന ലിസ്റ്റ് പ്രകാരമുള്ള ഐറ്റംസൊക്കെ എടുത്ത് റെഡിയാക്കി വെക്കണം.” അതും പറഞ്ഞ് ഞാൻ കൈ നീട്ടിയതും അവരുടെ കോട്ട് പോക്കറ്റിൽ നിന്നും ഒരു കുഞ്ഞ് നോടും പെന്‍സിലും എടുത്ത് മാഡം എന്റെ കൈയിൽ തന്നു.
സ്റ്റോറില്‍ നിന്നും എടുക്കേണ്ട സാധനത്തിന്റെ ലിസ്റ്റ് ഞാൻ നോട്ടിൽ എഴുതി അവര്‍ക്ക് കൊടുത്തു.
“പിന്നേ നമ്മുടെ സ്റ്റോറില്‍ ഞാൻ പറഞ്ഞ മറ്റെ ആ ഹെര്‍ബും മറ്റ് ചില സാധനങ്ങളും ഉണ്ടാവില്ല, അതൊക്കെ എന്റെ വണ്ടി ഗ്രീന്‍ ഹൗസിലും വണ്ടി സ്റ്റോറേജിലും ഉണ്ട്. ഞാൻ വരുമ്പോ കൊണ്ടുവരാം. മാഡം പോയി ഈ ലിസ്റ്റിലുള്ളത് അറേഞ്ച് ചെയ്തു വയ്ക്കൂ.”
“ശെരി സർ.” അവർ ഉത്സാഹത്തോടെ എന്നോട് പറഞ്ഞിട്ട് ജെസ്സിയും മറ്റുള്ളവരെയും നോക്കി. “ഓക്കെ ദെൻ, ഞാൻ ലാബിലോട്ട് പോട്ടെ, പിന്നെ കാണാം. ബൈ.” പുഞ്ചിരിയോടെ പറഞ്ഞിട്ട് മാഡം ധൃതിയില്‍ നടന്നുപോയി.
മാഡം പോയി വീടും ലാബിനേയും വേര്‍തിരിക്കുന്ന ആ കോൺക്രീറ്റ് മതില്‍ക്കെട്ടിൽ നിർമ്മിച്ചിരുന്ന ആ ചെറിയ കമ്പ്യൂട്ടറൈസ്ഡ് ഗെയിറ്റിൽ തന്നെ സെറ്റ് ചെയ്തിരുന്ന ചെറിയ ഫേസ് സ്കാനറിൽ ഫേസ് കാണിച്ചതും അ ചെറിയ ഗെയിറ്റ് തനിയെ തുറന്നു.
ഗെയിറ്റിനപ്പുറത്ത് ഒരാള്‍ക്ക് സുഖമായി നടക്കാനുള്ള ഒരു വാക് വേ ഉണ്ടായിരുന്നു. ആ വാക് വേയുടെ രണ്ട് വശത്തും ഒന്നര ഇഞ്ച് സ്റ്റീല്‍ പൈപ്പ് കൊണ്ട് കുറുകേയും നെടുകേയും അഴികൾ കെട്ടിയിരുന്നു. ആ 10 മീറ്റർ നീളമുള്ള വാക് വേ ചെന്ന് അവസാനിക്കുന്നത് സെക്യൂരിറ്റി റൂമിന് സൈഡിലും. അവിടെയും ഉണ്ടായിരുന്നു ഗ്രില്ല് പോലത്തെ ഒരു സ്റ്റീല്‍ ഗെയിറ്റ്. അത് അടഞ്ഞ് കിടക്കുകയായിരുന്നു.
💬 Comments
View all comments