0%

Chapter Title : മസാജ് തെറാപ്പിസ്റ്റ് 9 [Eros - God of Lust]

Author : Erosgol Read All Parts 577.4K

ക്ഷണിച്ചു.

അതോടെ ആ ചർച്ച അവിടെ അവസാനിച്ച് എല്ലാവരും എന്റെ പിന്നാലെ വന്നു.

“ഈ വീട്ടില്‍ രണ്ട് റൂമേയുള്ളുവെങ്കിലും രണ്ടും വലിയ റൂമാണ്.” അവരെ അവരെ കൂട്ടിക്കൊണ്ടു പോയി രണ്ട് റൂമും ഞാൻ കാണിച്ചു കൊടുത്തു.

ഓരോ റൂമിലും ഓരോ വലിയ ഡബിൾ ബെഡ് കൂടാതെ വലിയ സോഫാ സെറ്റ്, നാല്‌ കുഷൻ ചെയറുകൾ, ഒതുക്കി പൊക്കത്തിൽ അടുക്കി വച്ചിരിക്കുന്ന കുറെ പ്ലാസ്റ്റിക് ചെയറുകൾ, മേശ, ടീപ്പോയ് തുടങ്ങി വേണ്ട എല്ലാ ഫർണിച്ചറുകളും ഉണ്ടായിരുന്നു.

“എന്തിനാ ഇത്രയധികം ക്വാളിറ്റി കൂടിയ പ്ലാസ്റ്റിക് ചെയറുകൾ അടുക്കി വച്ചിരിക്കുന്നത്. രണ്ട് റൂമിലും കൂടെ 100, 110  ചെയറുകൾ ഉണ്ടല്ലോ..!!” സവിത ആന്റി അന്തംവിട്ട് ചോദിച്ചു.

“ഇടക്കൊക്കെ ഇവിടെ വീട്ടില്‍ വച്ചാണ് അച്ചാച്ചൻ സ്റ്റാഫ് മീറ്റിംഗ്  നടത്താറുള്ളത്. അത് കഴിഞ്ഞ് ഫുഡ് പാർട്ടിയുമുണ്ടാകും. സോ ഇത്രയും കസേര ആവശ്യമുണ്ട്.” ജെസ്സി മറുപടി പറഞ്ഞു.

“ഓഹ്, അങ്ങനെയാണോ.”

“പിന്നേ രണ്ട് റൂമിലും ബാത്റൂമുണ്ട്,” ഞാൻ പറഞ്ഞു. “കൂടാതെ 6 കോമൺ ബാത്റൂം വീട്ടിനു പുറത്തുമുണ്ട്.”

“സ്റ്റാഫ്സ് ഇടക്കിടക്ക് ഇങ്ങോട്ട് വരുന്നത് കൊണ്ട്‌ അത്രയും ബാത്റൂം ആവശ്യമാണ്.” ഷെഹിന ആന്റി സ്വയം പറഞ്ഞു.

“പിന്നെയുള്ളത് വലിയ കിച്ചനും, രണ്ട് വലിയ സ്റ്റോര്‍ റൂമും, 75 പേര്‍ക്ക് ഒരുമിച്ചിരുന്ന് കഴിക്കാൻ സൗകര്യമുള്ള വലിയ ഡൈനിംഗ് ഹാളും, പിന്നെ വലിയ ഹാളുമാണ്.” വീട്ടിലുള്ള സൗകര്യങ്ങള്‍ പറഞ്ഞു കൊണ്ട്‌ അവര്‍ക്ക് ഞാൻ ഓരോന്നായി കാണിച്ചുകൊടുത്തു.

ലാസ്റ്റായിട്ട് ഞാൻ അവരെ ആദ്യത്തെ സ്റ്റോര്‍ റൂമിലേക്ക് കൂട്ടിക്കൊണ്ടു പോയി.

“കുടിക്കാനുള്ള മിനറൽ വാട്ടർ ഇവിടെയാണ്‌ സൂക്ഷിച്ച്‌ വെച്ചിട്ടുള്ളത്.” അവിടെ സ്റ്റോറില്‍ ഒന്നര

💬 Comments

View all comments