0%

Chapter Title : മസാജ് തെറാപ്പിസ്റ്റ് 9 [Eros - God of Lust]

Author : Erosgol Read All Parts 579.6K

എനിക്ക് കുഴപ്പമില്ല.” ഞാൻ സമ്മതം പറഞ്ഞു.

“ഹായ് ഹായ്, താങ്ക്സ് ചേട്ടാ.” റിഥി സന്തോഷത്തില്‍ തുള്ളിച്ചാടി. അവള്‍ക്കൊപ്പം ഹസ്നയും തുള്ളിച്ചാടി.

“ഓക്കെ, നിങ്ങൾ മൂന്ന്‌ പേരെയും ഞാൻ കൊണ്ടുപോകാം.” റിഥിയും ഹസ്നയും, പിന്നെ ജെസ്സിയേയും നോക്കി ഞാൻ പറഞ്ഞു.

“അതിന്‌ ജെസ്സി വരുന്നെന്ന് അവള്‍ പറഞ്ഞില്ലല്ലോ..?” ഹസ്ന ചാട്ടം മതിയാക്കി എന്നെയും ജെസ്സിയേയും മാറിമാറി നോക്കി.

“അച്ചാച്ചനോട് ഞാൻ പറയേണ്ട കാര്യമില്ലടി, ഞാനും വരുമെന്ന് അച്ചാച്ചന് അറിയാം.” ജെസ്സി ചുമല്‍ കൂച്ചി കാണിച്ചു. “കൂടാതെ സീക്രട്ട് എല്ലാം അറിയണ്ടേ.”

“ശെരി, അതിനൊരു തീരുമാനമായ സ്ഥിതിക്ക് ഇനി ഫുഡ്ഡിന്റെ കാര്യം നമുക്ക് തീരുമാനിക്കാം.” സവിത ആന്റി ട്രാക്ക് മാറ്റി. “നി ഫുഡ് ഓര്‍ഡര്‍ ചെയ്യുമെന്ന് പറഞ്ഞത് നല്ല ഹോട്ടല്‍ തന്നെയാണോ ജിനു..?”

“വളരെ നല്ല ഹോട്ടലാണ് ആന്റി,  ഇവിടന്ന് മൂന്ന്‌ കിലോമീറ്റർ മാറിയാണ്  ഹോട്ടലുള്ളത്. ഞാൻ പൊതുവെ അവിടെയാണ് വിളിച്ച് ഓര്‍ഡര്‍ ചെയ്യാറുള്ളത്, ജെസ്സി പോലും കഴിച്ചിട്ട് നല്ല അഭിപ്രായമാണ് പറഞ്ഞത്. തീര്‍ച്ചയായും അവിടത്തെ ഫുഡ് നിങ്ങള്‍ക്കും ഇഷ്ട്ടമാകും.” ഞാൻ ഉറപ്പ് കൊടുത്തു.

“ശെരിയാണ് ആന്റി, വീട്ടില്‍ ഉണ്ടാക്കുന്നത്‌ പോലെ അടിപൊളി ഫുഡ്ഡാണ് അവിടെ കിട്ടുന്നത്.” ജെസ്സി നല്ല അഭിപ്രായം പറഞ്ഞു.

“എന്നാൽ അവിടെ തന്നെ ഓര്‍ഡര്‍ ചെയ്യാം.” ഷെഹിന ആന്റി സമ്മതിച്ചു.

“ഓക്കെ, ഇനി നിങ്ങള്‍ക്ക് വേണ്ടത് എന്താണെന്ന് തീരുമാനിക്കു, ജെസ്സി അവിടെ വിളിച്ച് ഓര്‍ഡര്‍ ചെയ്യും. ഞാൻ പോയി കുളിക്കട്ടെ.” അതും പറഞ്ഞ്‌ ജെസ്സി നേരത്തെ ഹാളില്‍ കൊണ്ടുവച്ച അവളുടെ ബാഗ് തുറന്ന് എന്റെ ഡ്രെസ്സും മറ്റ് ആവശ്യമുള്ളതൊക്കെ ഞാൻ എടുത്തു.

മറ്റുള്ളവർ ഓരോരുത്തരായി അവരവർക്ക്

💬 Comments

View all comments