0%

Chapter Title : മസാജ് തെറാപ്പിസ്റ്റ് 9 [Eros - God of Lust]

Author : Erosgol Read All Parts 602.4K

കഴിയുമെന്ന വിശ്വാസത്തിന്റെ പുറത്താണ്; ഫീനിക്സ് പക്ഷി എങ്ങനെ അതിന്റെ ചാരത്തിൽ നിന്ന് പുനര്‍ജനിക്കുന്നുവോ, അതുപോലെ മരണം ഉറപ്പിക്കുന്ന ഈ വൈറസിന്റെ പിടിയില്‍  നിന്നും  തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ കഴിയുമെന്ന് വിശ്വസിച്ചാണ്, ‘പ്രോജക്റ്റ് ഫീനിക്സ്’ എന്ന പേര് ഞാൻ കൊടുത്തത്.”

“വൗവ് ജിനുക്കാ, അടിപൊളി.”

“ചേട്ടാ, കേൾക്കാൻ തന്നെ എന്തോ ഒരു ഫീലാണ്.”

“കറക്റ്റായി യോജിക്കുന്ന പേരാണ് അച്ചാച്ചാ.”

അവർ മൂന്ന്‌ പേരും വിടര്‍ന്ന കണ്ണുകളോടെ അഭിപ്രായം പറഞ്ഞു.

“പിന്നേ, ഈ പ്രോജക്റ്റ് എനിക്ക് എങ്ങനെ കിട്ടിയെന്ന ചോദ്യം..!” അവർ മൂന്ന്‌ പേരുടേയും മുഖത്ത് മാറിമാറി കണ്ണോടിച്ച ശേഷം ഞാൻ തുടർന്നു, “അടിയന്തരമായി റിസർച്ച് ചെയ്ത്‌ ഡ്രഗ്സ് ഡെവലപ് ചെയ്യാനുള്ള അർജന്റ കോൾ എനിക്ക് മാത്രമല്ല കിട്ടിയത്; ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിൽ റെജിസ്റ്റര്‍ ചെയ്തിട്ടുള്ള സകല മെഡിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂഷൻ, മെഡിക്കൽ റിസർച്ച് കമ്പനീസ്, മെഡിക്കൽ റിസർച്ച് ഓർഗനൈസേഷൻ എന്ന് മാത്രമല്ല, എല്ലാ സ്റ്റേക്ഹോൾഡർസിന്റെ ഡയറക്ടർസിനും കോൾ കുട്ടിയായിരുന്നു.”

“എവിടെ നിന്നും കോൾ വന്നു, ആരാണ്‌ കോൾ ചെയ്തത്..?” റിഥി ചെറിയ വെപ്രാളം പിടിച്ച് ചോദിച്ചു.

“ഇന്ത്യൻ ഹെല്‍ത്ത് മിനിസ്ട്രിയിൽ നിന്നാണ് കോൾ വന്നത്. പിന്നെ വേണ്ട ഫണ്ട്സ് സ്റ്റെപ്പ് സ്റ്റെപ്പായി അലോക്കേറ്റ് ചെയ്യുന്നത് സെൻട്രൽ ഗവണ്മെന്റാണ്.” ഞാൻ പറഞ്ഞതും ജെസ്സിയുടെ കണ്ണുകളിൽ വല്ലാത്ത ഒരു അഭിമാനം നിറഞ്ഞു.

“ഓക്കെ. എത്ര സ്റ്റേക്ഹോൾഡർസിനാണ് കോൾ കിട്ടിയത്..?” ഹസ്ന ആരാഞ്ഞു.

“3 ലക്ഷത്തിലധികം.” ഞാൻ പറഞ്ഞു.

അമ്മോ…! അത്രക്കുമോ..?” അവർ മൂന്ന്‌ പേരും വായ പൊളിച്ചുപോയി.

“അപ്പോ ഹെല്‍ത്ത് മിനിസ്ട്രിയിൽ നിന്നും കോൾ കിട്ടിയ അത്ര സ്റ്റേക്ഹോൾഡർസും

💬 Comments

View all comments