0%

Chapter Title : Masterpiece [VAMPIRE]

Author : VAMPIRE Read All Parts 132
തിളങ്ങുന്ന പട്ടുമെത്ത വിരിച്ചിട്ടുണ്ട്...... അതിനു നേരെ മുകളിൽ ഒരു വലിയ തൂക്കുവിളക്കും, പത്തിനു മുകളിൽ നിലകളിലായി അടുക്കിയിരിക്കുന്ന ഇൻകാൻഡസെന്റ് ബൾബുകൾ പൂർണചന്ദ്രനെപ്പോലെ തിളങ്ങുന്നു.... നക്ഷത്രങ്ങൾ പോലെ അതിനരികിൽ പിന്നെയുമുണ്ട് കുറെ കുഞ്ഞു കുഞ്ഞു ബൾബുകൾ....... കാഴ്ച്ച മുഴുവിപ്പിക്കും മുന്നേ അവൾ അവനെയും വലിച്ചുകൊണ്ട് പോയി കട്ടിലിൽ ഇരുത്തി.... എന്നിട്ട് അവൾ ഒരു നാഗകന്യകയുടെ ചിത്രത്തിന് നേരെ നടന്നു. അത്ഭുതം, അതിനു പിന്നിൽ ഒരു ഷെൽഫിൽ റെഡ് വൈനിന്റെ കുപ്പികൾ, പല നിറത്തിൽ, പല രൂപത്തിൽ... അതിൽ നിന്ന് കാബർനെയ് സവിന്യാവ് ന്റെ ഒരു കുപ്പിയും രണ്ടു വൈൻ ഗ്ലാസ്സുകളുമായി അവൾ അവന്റെ അരികിലേക്ക് നടന്നു..... രണ്ടു ഗ്ലാസ്സുകളിലായി പകർന്ന് അതിലൊരെണ്ണം അവൾ അവനു നേരെ നീട്ടി..... അവളുടെ കൈയിൽ ഒന്നു ചുംബിച്ച ശേഷം അവൻ ആ കൈക്കുള്ളിൽ ഒതുക്കിയിരുന്ന ഗ്ലാസിലെ വൈൻ വാങ്ങി കുറെശേയായി കുടിക്കാൻ തുടങ്ങി.......
അവൾ ആ കഴുത്തിനുള്ളിലൂടെ ഒഴുകുന്ന വൈൻ നോക്കിയിരുന്നു... അവൾ ടേബിളിന് മുകളിൽ നിറഞ്ഞുനിന്ന അടുത്ത ഗ്ലാസ് കൈയിലെടുത്തു.. വൈൻ കുടിച്ചുകൊണ്ടു തന്നെ ഒരു കൈകൊണ്ട് അവന്റെ തോളിൽ പിടിച്ചു അവന്റെ മടിയിലേക്കിരുന്നു....ശേഷം അവൾ ഗ്ലാസ്സുകൾ വാങ്ങി കട്ടിലിനരികിലെ മേശയിൽ വച്ചു...... ഒരു തുള്ളി വൈൻ അവളുടെ ചുണ്ടുകളിൽ നിന്നു രക്ഷപ്പെട്ടു താഴെക്കൊഴുകുന്നത് അവന്റെ ശ്രദ്ധയിൽ പെട്ടു...... അതു ഇപ്പോൾ അവളുടെ താടിയിൽ നിന്നു താഴേക്കു ചാടാൻ കാത്തുനിൽക്കയാണ്.. അവൻ അവളോട് അനുവാദം പോലും ചോദിക്കാതെ ആ ഫ്രഞ്ച് രുചി നാവിലേക്ക് പടർത്തി...... ചുണ്ടിൽ നിന്ന് താടിയിലേക്കുള്ള യാത്രയിൽ ആ തുള്ളി നഷ്ടപ്പെടുത്തിയതു മുഴുവൻ അവൻ നാവുകൊണ്ട് സ്വന്തമാക്കി, ചുണ്ടുകൾ പിടിച്ചടക്കാൻ തുടങ്ങുമെന്നായപ്പോൾ അവൾ അവനെ കട്ടിലിലേക്ക് തള്ളിയിട്ടു..... അവർക്കിടയിൽ തടസമായി നിന്ന ഓരോ കഷ്ണം തുണിയും സ്വയം പറന്നകന്നു... അവളുടെ ശരീരത്തു തൊടാൻ അവനെ അവൾ അനുവദിച്ചിരുന്നില്ല..പകരം അവൾ അവനിലേക്ക് പടർന്നു കയറി...... അവളുടെ സ്നേഹം ഒരു വെള്ളച്ചാട്ടം പോലെ അവനിലേക്ക് ഒഴുകിയിറങ്ങി.. അതിൽ അവൻ നിലയില്ലാതെ ഒഴുകിനടന്നു.. പട്ടു വിരികൾ നനഞ്ഞു കുതിർന്നു, അവൻ ഒന്നു വിറച്ചു വീണു, അവളുടെ നെറ്റിത്തടത്തിൽ പതിയെ ചുംബിച്ചു.. ഒന്നു പുഞ്ചിരിച്ച ശേഷം അവൾ അവന്റെ അരക്കെട്ടിലിരുന്നു, അവന്റെ മുഖം വശത്തേക്ക് ചരിച്ചു ആ കഴുത്തിൽ കൈകൊണ്ടു തലോടി.. മേശയ്ക്കു മുകളിലേക്ക് കൈയെത്തി ഒരു കുഞ്ഞു മൊട്ടുസൂചി കൈയിൽ എടുത്തു, അവന്റെ കഴുത്തിൽ പതിയെ ഒന്നു തൊട്ടു..... അതു അവന്റെ കഴുത്തിൽ തൊട്ടത് അവൻ അറിഞ്ഞുകൂടിയില്ല,

💬 Comments

View all comments