Chapter Title : മത്സ്യകുമാരന്‍ [Pramod]
വല്ലഭൂ.. ഒറ്റയ്ക്കല്ലല്ലോ.. ഞാനില്ലേ കൂടെ ..''
ആ ദേവീക്ഷേത്രത്തേയും കുളത്തേയും ചുറ്റിപ്പറ്റി ഒട്ടേറെ കഥകള്‍ അമ്മൂമ്മ പറയാറുണ്ട്..
പുരാതന ക്ഷേത്രമാണത്..
പ്രസിദ്ധമായ ഒരു ഇല്ലത്തിന്റെ സ്വത്താണ് ക്ഷേത്രം..
കാലക്രമേണ ഇല്ലം ക്ഷയിച്ചതോടെ ക്ഷേത്രം നോക്കി നടത്താന്‍ ആരുമില്ലാതായി..
നിത്യ പൂജകളും മറ്റും ഇല്ലാതായി..
വര്‍ഷങ്ങളായി ക്ഷേത്രം മുടിഞ്ഞു കിടക്കുകയാണ്..
ഇല്ലത്തിന്റെ പിന്‍മുറയിലുള്ള ഏതോ തറവാട്ടുകാര്‍ക്കാണത്രേ ഇപ്പോള്‍ ക്ഷേത്രത്തിന്റെ അവകാശം..
പക്ഷേ അവര്‍ക്ക് ഇതിലൊന്നും താല്പര്യമില്ലാത്തതുകൊണ്ട് ക്ഷേത്രം ഇപ്പോഴും മുടിഞ്ഞ് കിടക്കുന്നു..
ക്ഷേത്രം ഏറ്റെടുക്കാന്‍ നാട്ടുകാര്‍ പലകുറി ശ്രമിച്ചെങ്കിലും എന്തൊക്കെയോ തടസ്സങ്ങള്‍ നേരിട്ടതുകൊണ്ട് അതും ഫലിച്ചില്ല..
നേരംകെട്ട നേരത്ത് ക്ഷേത്ര പരിസരത്തേയ്ക്ക് ആരും പോകാറില്ല ,
പ്രത്യേകിച്ച് നട്ടുച്ചയ്ക്കും ത്രിസന്ധ്യയ്ക്കും..
തെക്കേ മതിലിനും കുളത്തിനുമിടയിലുള്ള ഇടുങ്ങിയ വഴി ചെന്നെത്തുന്നത് ഇരുളടഞ്ഞ ഒരു കാവിലേയ്ക്കാണ്..
ആ വഴി ആത്മാക്കളുടെ സഞ്ചാരപഥമാണത്രേ !
അവരുടെ വരവ്പോക്ക് സമയത്ത് ആരെങ്കിലും ആ വഴിയില്‍ തടസ്സം നിന്നാല്‍ ആത്മാക്കള്‍ ശപിക്കുമത്രേ..!..
അതുവഴി പോയവര്‍ക്കെല്ലാം പല അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്..
ആരൊക്കെയോ ദേഹത്ത് മുട്ടിയുരുമ്മി കടന്നു പോയതായി തോന്നും.!
തൊട്ടു പിന്നിലൂടെ ആരോ ഓടി കിതച്ച് വരുന്നതു പോലെ തോന്നും.!
ആരൊക്കെയോ അടക്കംപിടിച്ച് സംസാരിക്കുന്നത് കേള്‍ക്കാം !..
ഇതൊക്കെ അനുഭവിച്ചവരില്‍ പലര്‍ക്കും ഭ്രാന്ത് പിടിച്ചിട്ടുണ്ടത്രേ.!..
ചിലര്‍ക്ക് ദുര്‍മരണം സംഭവിച്ചിട്ടുണ്ട് !
ചിലര്‍ പനിപിടിച്ച് തളര്‍ന്ന് കിടന്നീട്ടുണ്ട് !
ഇങ്ങനെ എത്രയെത്ര കഥകളാണെന്നോ അമ്മൂമ്മ പറഞ്ഞു തന്നീട്ടുള്ളത്..
കേള്‍ക്കുമ്പോള്‍ അല്‍പ്പം പേടി തോന്നാറുണ്ടെങ്കിലും ,പിന്നെ ഇതൊക്കെ വെറും കെട്ടുകഥകളാണെന്നാണ് വല്ല്യമ്മാന്‍ എന്നെ പറഞ്ഞ് മനസ്സിലാക്കാറുണ്ട്....
ഇവിടെ പാര്‍ക്കാന്‍ വരുമ്പോഴെല്ലാം ക്ഷേത്ര പരിസരത്തേയ്ക്ക് പോകുരുതെന്ന് അമ്മൂമ്മ കാര്‍ക്കശ്യത്തോടെ എന്നോട് പറയാറുണ്ട്..
അമ്മൂമ്മയെ ധിക്കരിക്കേണ്ട എന്നു കരുതി വല്ല്യമ്മാനും അത് ശരിവെയ്ക്കും..
ഈ കഥകള്‍ കേട്ടുള്ള കൗതുകംകൊണ്ടോ ,
അതോ ക്ഷേത്ര പരിസരത്തെ ആകര്‍ഷണീയതയോ , എന്തുകൊണ്ടോ
ഒരു തവണയെങ്കിലും അവിടെ പോകണമെന്ന് എന്റെ മനസ്സ് എന്നും ആഗ്രഹിച്ചിരുന്നു..
ഞാന്‍ ആലോചിച്ച് നില്‍ക്കുന്നത് കണ്ട് വിക്രമേട്ടന്‍ പറഞ്ഞു,
'' ന്റെ വല്ലഭൂ.. നീ ഇത്രേം പേടിതൂറിയാണോ..
ആത്മാക്കള്‍.. പ്രേതം....ഒന്നും ഇല്ല്യ..
ഇതൊക്കെ കാര്‍ന്നോന്‍മാര് അവരുടെ സൗകര്യത്തിന് പറഞ്ഞുണ്ടാക്കുന്ന കെട്ടുകഥകളാ.. ഞാന്‍ അവിടെ പോകാറുണ്ടല്ലോ.. ആ കുളത്തില്‍ കുളിക്കാറുംണ്ട്..! എനിക്കൊരു പേടിയും തോന്നീട്ടില്ല..'''...
പിന്നെ സ്വകാര്യം പോലെ വിക്രമേട്ടന്‍ പറഞ്ഞു,
'''..വല്ലഭൂ.. നീ വന്നാല്‍ ഞാന്‍ അവിടെയൊരു സൂത്രം കാണിച്ച് തരാം ''..
'' ഉവ്വ് ഉവ്വ് !.. അവിടെയെത്തുമ്പോള്‍ എന്റെ അവിടേം ഇവിടേം പിടിച്ച് കൈക്രിയകള്‍
💬 Comments
View all comments