Chapter Title : മൗനവസന്തം 1 [കബനീനാഥ്]
സൂസൻ സ്വാഭാവികമായി ചിരിച്ചുകൊണ്ട് ചോദിച്ചു..
“മ്മ്മ്… ശരി ഇന്ന് ട്രെയിനിങ് അല്ലേ കാര്യങ്ങൾ നടക്കട്ടെ..” കൂടുതൽ വിശേഷങ്ങളിലേക്ക് കടക്കാതെ ഡാനിയേൽ ഫോൺ വെച്ചു. പിന്നാലെ ഡെയ്ന്റെയും ദിവിയുടെയും കോളുകൾ വന്നു.
ദിവിയാണെങ്കിൽ കോളേജിലെ ഹോസ്റ്റൽ വിശേഷങ്ങളും പരീക്ഷയുടെ ടെൻഷനുകളുമാണ് സംസാരിച്ചത്.. ഡൊയ്ൻ താമസവും എല്ലാം ഓക്കെയല്ലേയെന്നുമെക്കെ..
ഫോൺ കോണുകൾ ഒക്കെ കഴിഞ്ഞ് സൂസൻ ഷാനുവിനെ നോക്കിയപ്പോൾ തന്റെ നോൺ സ്റ്റോപ്പ് ഫോൺ കോളുകൾ കണ്ട് ചിരിച്ചുകൊണ്ട് നിൽക്കുകയായിരുന്നു..
“ആന്റി ഇനി ഒട്ടും വൈകണ്ട. ഇന്നല്ലേ ആദ്യത്തെ ദിവസം? ബാങ്ക് ഓഫീസിലേക്ക് പോകാൻ റെഡിയായിക്കോളൂ. ഞാൻ ഓഫീസിന്റെ മുന്നിൽ ഡ്രോപ്പ് ചെയ്യാം.. ഷാനു തന്റെ കപ്പുമായി അകത്തേക്ക് കയറി..
“അതെയോ? നീ എന്തിനാ വെറുതെ കഷ്ടപ്പെടുന്നത്? ഞാൻ ഓട്ടോയോ ക്യാബോ പിടിച്ചോളാമല്ലോടാ,” സൂസൻ തടയാൻ നോക്കി..
“അതൊന്നും നടക്കില്ല ആന്റി. ആദ്യത്തെ ദിവസം പുതിയ സ്ഥലത്ത് വണ്ടി പിടിച്ചും അലഞ്ഞും കഷ്ടപ്പെടേണ്ട. ഞാനും ഫ്രെഷായി വരാം, ആന്റി വേഗം റെഡിയാകൂ.”
ഷാനുവിന്റെ പറച്ചിലിൽ സൂസന് എതിർപ്പൊന്നും പറയാൻ തോന്നിയില്ല..
ഉള്ളിൽ ചെറിയൊരു ആശങ്കയുണ്ടായിരുന്നെങ്കിലും, ആ നിമിഷങ്ങളിൽ ഷാനു നൽകിയ ആ പിന്തുണയും ആ ഒരു ചെറിയ കുടുംബാന്തരീക്ഷവും സൂസന് കൂടുതൽ എളുപ്പമുള്ളതാക്കി മാറ്റി. അവൾ വേഗത്തിൽ തയ്യാറാകാനായി റൂമിലേക്ക് നടന്നു…
കുളിയൊക്കെ കഴിഞ്ഞ് ബാത്ത്റൂമിൽ നിന്ന് പുറത്തേക്ക് വരുമ്പോൾ സൂസന് നല്ലൊരു ഉന്മേഷം തോന്നിയിരുന്നു. ക്ഷീണമൊക്കെ മാറി ശരീരം വല്ലാതെ ലഘൂകരിക്കപ്പെട്ടതുപോലെ. നനഞ്ഞ മുടി തോർത്ത് കൊണ്ട് അമർത്തി തുടച്ച് അവൾ ഡ്രസ്സിങ് ടേബിളിന്റെ മുന്നിലേക്ക് ചെന്നു.
കുളിയുടെ ചൂടോടെ, ശരീരത്തിലെ വെള്ളം തുള്ളികൾ പൂർണ്ണമായി തോരാത്ത അവസ്ഥയിൽ,
💬 Comments
View all comments