0%

Chapter Title : മൗനവസന്തം 1 [കബനീനാഥ്]

Author : കബനീനാഥ് Read All Parts 405.9K

അനുകമ്പ തോന്നി. അവൾ മൃദുവായി പറഞ്ഞു, “എല്ലാ മനുഷ്യരുടെയും വിധിയും ജീവിതവും ഒരുപോലെയല്ല മോനേ. ചിലപ്പോൾ നമ്മൾ നഷ്ടപ്പെടുത്തുന്നതിനേക്കാൾ കൂടുതൽ സന്തോഷം ദൈവം നമുക്ക് വേറെ ചില രൂപത്തിൽ തരുമായിരിക്കും.”

അവൾ കുറച്ചുനേരം മൗനമായിരുന്ന ശേഷം പറഞ്ഞു, “സത്യം പറഞ്ഞാൽ... എന്റെ ജീവിതത്തിലും വളരെ കാലത്തിനു ശേഷമാണ് ഇത്രയും മനോഹരമായ ഒരു ദിവസമെന്ന് എനിക്ക് തോന്നുന്നത്.. താങ്ക് യൂ ഷാനുകുട്ടാ...”

ഷാനു പെട്ടെന്ന് സീറ്റിൽ നിന്ന് അല്പം കൂടി മുന്നോട്ട് വന്ന് അവളുടെ കൈകളിൽ തൊട്ടു.

അവന്റെ കണ്ണുകളിൽ ഒരു തിളക്കമുണ്ടായിരുന്നു. “ആന്റി എന്തിനാണ് എന്നോട് താങ്ക്സ് പറയുന്നത്? ശരിക്കും ഞാൻ അല്ലേ താങ്ക്സ് പറയണ്ടുന്നേ... എന്നെ ഈ അവസ്ത്തയിൽ നിന്നെല്ലാം പുറത്തേക്കു വരാൻ, എനിക്ക് ഒരു കൂട്ടായി ആന്റി വന്നില്ലായിരുന്നെങ്കിൽ ഞാൻ എന്തു ചെയ്തേനെ എന്ന് എനിക്കറിയില്ല.”

പറഞ്ഞു തീർന്നതും അവൻ അറിയാതെ മുന്നോട്ട് ആഞ്ഞ് സൂസനെ തന്റെ നെഞ്ചോട് ചേർത്ത് ഒരു കെട്ടിപ്പിടിച്ചു..

സൂസൻ ഒരു നിമിഷമൊന്നു വിറച്ചുപോയി. അവനെ തടയാൻ അവൾക്ക് തോന്നിയില്ല. മറിച്ച്, ആ ആലിംഗനത്തിൽ അവൾക്കും വല്ലാത്തൊരു സുരക്ഷിതത്വവും അതേസമയം അടങ്ങാത്തൊരു വികാരവും തോന്നി..

“ശരി... നമുക്ക് ഇനി അകത്തേക്ക് പോകാം വൈകുന്നു,” അവൾ പതുക്കെ അവന്റെ പിടിയിൽ നിന്ന് മോചിതയായി കൊണ്ടു പറഞ്ഞു..

അവർ ഫ്ലാറ്റിൽ കയറി സ്വന്തം മുറികളിലേക്ക് തിരിഞ്ഞു..

സൂസൻ പെട്ടന്നു തന്നെ തന്റെ മുറിയിൽ കയറി വാതിലടച്ചു. മുറിയിലെ ലൈറ്റിന്റെ മങ്ങിയ വെളിച്ചത്തിൽ അവൾ കണ്ണാടിക്ക് മുന്നിൽ നിന്നു. ഹൃദയം ഇപ്പോഴും കാടടച്ചു മിടിക്കുന്നുണ്ടായിരുന്നു.

കാറിലെ യാത്രയും, ഷാനുവിന്റെ സ്പർശനവും, അവന്റെ നെഞ്ചോട് ചേർന്നു

💬 Comments

View all comments