0%

Chapter Title : മായാവി 2 [പോക്കർ ഹാജി]

ഞാൻ  കുന്തത്തിൽ  പോകുന്നത്  കാണാമായിരുന്നല്ലോ . “...

“..എന്തായാലും  നീ  കണ്ടത്  അവരെ  തന്നെയല്ലേ  അപ്പൊ  രണ്ടും ജയിലീന്ന്  ഇറങ്ങിയിട്ടുണ്ട് . .എന്തെങ്കിലും  തടഞ്ഞു  കാണും  അല്ലെങ്കി  നേരെ  ഇങ്ങോട്ടു  വരേണ്ടതല്ലേ . “...

ഇത്  പറഞ്ഞപ്പോഴേക്കും  പുറത്ത്  വിളി  കേട്ടു

“..കുട്ടൂസാ . .കുട്ടൂസാ“..

ഇത്  കേട്ട്  ലുട്ടാപ്പി വീടിനു പുറത്തേയ്ക്ക് എത്തി  നോക്കി  . പുറത്ത്  വിക്രമനും മുത്തുവിനെയും  കണ്ട്  ലുട്ടാപ്പി അന്തം  വിട്ടു ..

“.. നമിച്ചു കുട്ടൂസാ നമിച്ചു. ദേ നോക്ക് . . പറഞ്ഞ്  നാക്കു  വായിലെടുത്തില്ല  അപ്പോഴേക്കും  ദേ  മാനത്ത്  നിന്നു  പൊട്ടി  വീണ  പോലെ  ദേ  വന്ന്  നിക്കുന്നു  വിക്രമനും മുത്തുവും “.. .

എന്ന്  കുട്ടൂസനോട് പറഞ്ഞുകൊണ്ട് ലുട്ടാപ്പി വാതിൽക്കൽ  നിന്നു  കൊണ്ട്  അവരെ  വിളിച്ചു

“..വാ ..വാ  കുട്ടൂസൻ  ഇവിടിരിപ്പുണ്ട് “..

“..ആ  വിക്രമാ  എവിടാരുന്നെടാ  നിങ്ങളിന്നലെ . .നിന്നെയൊക്കെ  വിട്ടെന്ന്  കേട്ടല്ലോ “... .

“..ഏഹ് .. എങ്ങനെ  അറിഞ്ഞു  ഞങ്ങളെ  വിട്ടെന്ന്“..

“..എടാ  അതിന്നലെ  നിങ്ങളിന്നലെ  നടന്നു  വരുന്നത്  ലുട്ടാപ്പി കണ്ടു  . അപ്പൊ  ഞാനൂഹിച്ചതാ  നിങ്ങളെ  വഴീൽ  വെച്ച്‌  കണ്ടെങ്കി  പുറത്ത്  വിട്ടു  കാണുമെന്നു . “...

കുട്ടൂസൻ തന്റെ താടിരോമങ്ങൾക്കിടയിൽ വിരലോടിച്ചുകൊണ്ട് പറഞ്ഞു.

“..ആ  ശരിയാ  വിട്ടു  . .ഇന്നലെയാ  വിട്ടത് . “...

“..എന്നിട്ടെവിടെയായിരുന്നു  ഇന്നലെ രാത്രി മുഴുവൻ ... അല്ല  ഇതിപ്പോ  എവിടുന്നാ  ഈ  കൊച്ചു  വെളുപ്പാൻ  കാലത്ത് “..

“..ഓ  ഒന്നും  പറയണ്ട  കുട്ടൂസാ ഇന്നലെ  ഒരു  പണിക്കു  പോയതാ  പക്ഷെ  നടന്നില്ല “...

💬 Comments

View all comments