0%

Chapter Title : മഴ മേഘങ്ങൾ 2 [Gibin]

Author : Kambikathakal Read All Parts 263

ആ കാഴ്ച ചേച്ചിയും കാണാനായി മാറി നിന്നു.
ബെഡിനോട് കാലും കൈയും ബന്ധിച്ചു ഇട്ടേക്കുന്ന നിതിൻ. നിതിന്റെ തലയിൽ നിന്നു ചോര ഒഴുകുന്നുണ്ട്. ഞാൻ പോയപ്പോൾ കുടിച്ചോണ്ടിരുന്ന മദ്യക്കുപ്പി തറയിൽ പൊട്ടി ചിതറി കിടക്കുന്നു.
തിരിഞ്ഞു നോക്കിയപ്പോ എന്നെ പോലെ തന്നെ ഷോക്കായി വായും തുറന്നു നിക്കുന്ന ശ്രേയ ചേച്ചിയെ ആണ് ഞാനും കണ്ടത്.
ഒരു ഞെട്ടലോടെ ഗ്ലോറി ആന്റിയെ നോക്കിയ ഞാൻ കണ്ടത് ഒരു ഭാവവ്യത്യാസവും ഇല്ലാതെ നിക്കുന്ന ആന്റിയെ ആണ്.
നിത്യ ഇടറിയ ശബ്ദത്തോട് ചോദിച്ചു.
"എന്താ ആന്റി ഈ ചെയ്തേ?"
ഒരു വികാരവും ഇല്ലാതെ ആന്റി പറഞ്ഞു.
"അവൻ ചെയ്ത തെറ്റിന് ഞാൻ ശിക്ഷ വിധിച്ചു. അതിൽ കൂടുതലായി ഒന്നും ഇതിനെ കാണേണ്ട."
ശ്രേയ ചേച്ചി : "ആന്റി, നിങ്ങൾ അല്ലെ അവിടെ പറഞ്ഞത്. ഇവരെ ശിക്ഷിക്കാൻ ഉള്ള അവകാശം നിയമത്തിനും, ദൈവത്തിനും മാത്രമേ ഉള്ളു എന്ന്. പിന്നെ നിങ്ങൾ തന്നെ എന്തിന്?..."
ഒരു കൂസലും ഇല്ലാതെ ആന്റി നിന്നു. ഒരു നെടുവീർപ്പിട്ട് പറഞ്ഞു.
" അങ്ങനെ ഞാൻ പറഞ്ഞപ്പോൾ പറയാൻ വിട്ടുപോയ ഒരു കാര്യം കൂടെ ഉണ്ട്. അവരെ ശിക്ഷിക്കാൻ ദൈവത്തിന് ഉള്ള അവകാശം തന്നെ ശാരോണിന്റെ അമ്മയ്ക്കും ഉണ്ട്. അത് ഞാൻ നടപ്പിലാക്കുന്നു എന്ന് മാത്രം. "
ഇത് കേട്ട ഞങ്ങൾ 4 പേരുടെയും വികാരം ഒന്നായിരുന്നു. ഷോക്ക് അടിച്ചതുപോലെ ഞങ്ങൾ നിന്നു.
ആന്റി പതുക്കെ നടന്നു. ടേബിളിൽ ഒഴിച്ച് വെച്ച പെഗ്ഗ് അകത്താക്കിയിട്ട് ഞങ്ങളോട് പറഞ്ഞു.
"അതെ, ഞാനാണ് ശാരോണിന്റെ അമ്മ. ഗ്ലോറി സെബാസ്റ്റ്യൻ. ചെറുപ്പത്തിൽ ഇട്ടിട്ട് പോയ അമ്മയോട് അടങ്ങാത്ത ദേഷ്യം ഉണ്ടായ മകൻ അവസാനം അടുത്ത് വന്നപ്പോൾ ഒത്തിരി സ്വപ്‌നങ്ങൾ കണ്ടു. താൻ പ്രേമിച്ച പെണ്ണിനെ അമ്മയും കാണണം എന്ന് പറഞ്ഞു ഇവളുടെ ഫോട്ടോ അയച്ചു തന്നിരുന്നു എന്റെ മകൻ. മകന്റെ സ്വപ്നം നടപ്പിലാക്കാൻ നിന്ന അമ്മ പിന്നെ കേട്ടത് അവന്റെ മരണ വാർത്തയാണ്."
ഇത്രയും പറഞ്ഞു ആന്റി നിറുത്തി.
നോക്കിയപ്പോൾ ആന്റിയുടെ കണ്ണിൽ നിന്നു കണ്ണീർ ഒഴുകി ആ ബ്ലൗസ്സിൽ വീണു.
എല്ലായിടവും നിശബ്ദത മാത്രം..

💬 Comments

View all comments