Chapter Title : മഴ മേഘങ്ങൾ [Gibin]
കൊണ്ട് ആക്കാൻ പറ്റുമോ? ഇവിടെ ബസ് ഇല്ലെടാ. പ്ലീസ്."
തിരികെ അതിൽ നിന്നു വന്നത് തീരെ പരിചയം ഇല്ലാത്ത ഒരു ശബ്ദം ആയിരുന്നു.
"അവൻ അടിച്ചു ഓഫ് ആണ്. താൻ എവിടാ?"
ഈ സമയത്ത് ഇയാൾ ആയിരിക്കും എന്റെ രക്ഷകൻ എന്ന് എന്റെ മനസ്സിൽ പറഞ്ഞു.
"ഞാൻ വൈറ്റില ഹബിൽ നിക്കുവ. ഇവിടെനിന്നു പോകാൻ എനിക്ക് ബസ് ഇല്ല. അവനെ ഒന്ന് ഉണർത്തി ഇങ്ങോട്ട് വിടാമോ?"
"അവൻ ഉണരും എന്ന് തോന്നുന്നില്ല. താൻ അവിടെ തന്നെ നിക്ക്. ഞാൻ വരാം."
ഞാൻ ഒന്നും മിണ്ടിയില്ല.
"കാക്കനാട് വരെ എത്തിച്ചു തരുന്ന കാര്യം ഞാൻ ഏറ്റു. "
വലിയ ഒരു ആശ്വാസം ആയി അത്. ഹോസ്റ്റലിലെ മുകളിലെ ഏതെങ്കിലും റൂമിൽ 2 ദിവസം കിടന്നാൽ അപ്പോളേക്കും ഈ മഴ മാറും. ഫോണും കട്ട് ആക്കി എന്റെ രക്ഷകനായി ഉള്ള കാത്തിരിപ്പ് ആരംഭിച്ചു. സമയം 11 കഴിഞ്ഞു.
വീണ്ടും ഫോണിൽ തന്നെ എന്തൊക്കെയോ കണ്ടു സമയം തള്ളി നീക്കി. വല്ലാത്ത തണുപ്പ് ആയിരുന്നു. ഇവിടെ ആണെങ്കിൽ തിരക്ക് കൂടുകയും ചെയ്യുന്നുണ്ട്. അതിനിടയിൽ ആണ് ആരോ എന്റെ പേര് വിളിക്കുന്നത് ഞാൻ കേട്ടത്.
"കാവ്യ?"
ഞാൻ പതുകെ തല ഉയർത്തി നോക്കി. ഉറച്ച ശരീരം, വെളുത്ത നിറം, കണ്ടാൽ ഒന്ന് പെണ്ണുങ്ങൾക്ക് വായിനോക്കാൻ ഉള്ളത് എല്ലാം ആൾക്കുണ്ട്.
ഞാൻ ചാടി എഴുന്നേറ്റ്.
"അതെ."
"ഹായ്, ഞാൻ ആൽബി. ഷൈനിന്റെ ഫ്രണ്ട്."
ഞാൻ ഒരു ചിരി പാസ്സ് ആക്കി കൈ കൊടുത്തു. തണുപ്പിലും ആളുടെ കൈ ചൂട് പകർന്നു.
ഞാൻ 2 പെട്ടി
💬 Comments
View all comments