Chapter Title : മഴ [സിമോണ]
നിന്നിരുന്ന അമ്മായിക്ക് മുഖം കൊടുക്കാതെ ഒഴിഞ്ഞുമാറി..
അടുക്കള വാതിൽക്കൽ നനഞ്ഞുകുഴഞ്ഞിരുന്ന ഉറുക്കുപൊടിയും വെള്ളവും തുടച്ചെടുത്ത് ഇറയത്തേക്കിറങ്ങുമ്പോൾ, വെളിച്ചം അല്പാല്പമായി കറുപ്പിൽ നിറം കലർത്താൻ തുടങ്ങിയിരുന്നു..
ഓട്ടിൻപുറത്തുനിന്ന് ഇറ്റുവീണുകൊണ്ടിരുന്ന കണ്ണീർതുള്ളികൾ, ഇറയത്തേക്ക് തെറിപ്പിച്ചിരുന്ന മണൽത്തരികളിൽ, പാദങ്ങളമർന്നപ്പോൾ വീശിയെത്തിയ ഈറൻകാറ്റ് ബ്ലൗസിന്റെ ഒട്ടൊന്നു നനച്ചുകൊണ്ട് രോമാഞ്ചം തിണർത്തുപൊങ്ങിയ ശരീരത്തെ ചുറ്റിപ്പുണർന്നു..
മൂന്നരമാസമാകുന്നു അവസാനമായി അവന്റെ എഴുത്തുവന്നിട്ട്... "....................പുതിയൊരു കെട്ടിടത്തിന്റെ പണിക്ക് വേണ്ടി എന്നോടും കൂടെ ജോലിചെയ്യുന്ന മറ്റൊരാളോടും കൂടി വേറൊരു സ്ഥലത്തേക്ക് പോവാൻ പറഞ്ഞിട്ടുണ്ട്. കുറച്ചു ദിവസം പിടിക്കുമെന്നാ കൂടെ ജോലിചെയ്യുന്നവരൊക്കെ പറഞ്ഞത്.
അവിടെ നിന്ന് എഴുത്തയക്കാനൊക്കെ പ്രയാസമാകുമെന്നാണ് കേട്ടത്. എന്നാണ് പോകേണ്ടതെന്നു പറഞ്ഞിട്ടില്ല. പോകുന്നതിലും മുൻപ് ഞാൻ എഴുതാം..
എഴുത്തു കുറച്ചു ദിവസം കണ്ടില്ലെങ്കിലും പേടിക്കണ്ടാ.. തിരികെ വന്നിട്ട് വേഗം തന്നെ അയക്കാം.. എന്നാലും നീ അയച്ചോളു. ഞാൻ ഇവിടെ എന്റെ കൂട്ടുകാരോട് പറഞ്ഞേൽപ്പിക്കാം.. എനിക്ക് തിരികെ വരുമ്പോ കൊതി തീരെ വായിക്കാൻ നിന്റെ വരികൾ വേണം... നിറയെ നിറയെ............."
അടുക്കളയിൽ നിന്ന് അലുമിനിയപാത്രം താഴെ വീണു ചിലമ്പുന്ന ഒച്ചകേട്ട് വേഗം അകത്തേക്ക് കടന്നു.. മഴ ഏതാണ്ട് തോർന്നിരിക്കുന്നു..
താഴെ കിടന്നിരുന്ന മൂടി കഴുകി, തിളച്ചുകൊണ്ടിരുന്ന ചോറും കലം പാതിമൂടിവെച്ച്, കാപ്പിപ്പൊടി ടിന്നിനു താഴെ വച്ചിരുന്ന എഴുത്തിനെ ബ്ലൗസിനിടയിലേക്ക് തിരുകി പുറത്തുകടക്കുമ്പോഴേക്കും വല്യമ്മായി കുളി കഴിഞ്ഞ് പുറത്തിറങ്ങിയിരുന്നു.. നടുത്തളത്തിൽ വടക്കു കിഴക്കേ മൂലയ്ക്ക് വെച്ചിരുന്ന ചെറിയ സ്റ്റാൻഡിലെ ഗുരുവായൂരപ്പന്റെ ഫോട്ടോക്കുമുന്പിൽ വിളക്കും ചന്ദനത്തിരിയും കത്തിച്ച് ജപിച്ചുകൊണ്ട് അമ്മായി അരികിലേക്ക് വന്നു.
"നമഃശിവായ.. നമഃശിവായ... ഇനി വേണെങ്കി എന്റെ മോള് പോയി ഇത്തിരി കിടന്നോ.. അമ്മായി അടുക്കളയിൽ കയറാൻ നോക്കട്ടെ..
💬 Comments
View all comments