0%

Chapter Title : മഴ തേടും വേഴാമ്പൽ 1 [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 4.8K

. അവരതു കഴിയുന്നിടം വരെ ഷേർളി നോക്കി നിന്നു . അത് കഴിഞ്ഞയുടനെ അവർ പുറകിലേക്ക് പോയപ്പോൾ ഷേർളി വീണ്ടും തന്റെ മുറിയിലേക്ക് പൊന്നു . പുറകിലും അവൾ തട്ടുമുട്ടൊക്കെ കേൾക്കുന്നുണ്ടായിരുന്നു . ചെറിയൊരു മയക്കത്തിനിടയിലാണ് ബൈക്ക് സ്റ്റാർട്ട് ചെയ്യുന്ന കേട്ടത് . ഷേർളി ഹാളിലെത്തി ജനാലയിലൂടെ നോക്കി .ഉണ്ണി ഗേറ്റടക്കാനായി ബൈക്ക് പുറത്തു നിർത്തിയിട്ട് വന്ന ഗേറ്റ് അടച്ച ശേഷം ബൈക്കിൽ കയറി പോയപ്പോൾ ഷേർളി പിന്നെയും തന്റെ മുറിയിലേക്ക് മടങ്ങി .

"'' മമ്മാ ...ചായ "'' ഉണ്ണി തട്ടി വിളിച്ചപ്പോഴാണ് ഷേർളി ഉറക്കമുണർന്നത് . ചായ ബെഡിനു സമീപമുള്ള ഡ്രെസ്സിങ് ടേബിളിൽ വെച്ചിട്ടവൻ പുറത്തേക്കിറങ്ങിപോയി .

"'മമ്മാ ."'' ഷേർളി ചായ കുടിച്ചിട്ട് കുളിക്കാനായി ബാത്റൂമിലേക്ക് കയറുമ്പോഴാണ് ഉണ്ണി വീണ്ടും വിളിച്ചത് .അവൾ ഹാളിലേക്ക് ചെന്നു

"' ഇതിലൊന്നിരുന്നേ "'' ഹാളിൽ ഒരു വീൽചെയർ . ബാറ്ററിയിൽ പ്രവർത്തിക്കുന്നത് . ബാംഗ്ലൂർ ഡെയ്സിലും മറ്റും കണ്ടിട്ടുണ്ടല്ലോ എന്ന് ഷേർളി ഓർത്തു

"' ഇതെന്നാ ..."'

"' മമ്മ ഇങ്ങനെ ചടഞ്ഞിരുന്നാൽ ശെരിയാവൂല്ല .. നടക്കാൻ പറഞ്ഞാൽ കേൾക്കില്ല . ഞാനെടുത്തോണ്ട് പോയാലതിനും കുറ്റം . ഇരിക്ക് "' ഉണ്ണിയവളെ നോക്കാതെ പറഞ്ഞു . ഷേർളി വീല്ചെയറിലേക്കിരുന്നു . ഉണ്ണി അവളുടെ പുറകിൽ നിന്നുകൊണ്ട് അതിന്റെ പ്രവർത്തനം പറഞ്ഞു കൊടുത്തു . ഷേർളി അവനെ തിരിഞ്ഞൊന്നു നോക്കിയപ്പോൾ ഉണ്ണി നോട്ടം മാറ്റി .

"' മുന്നിലേക്ക് വാടാ "' ഷെർലി അവന്റെ കയ്യിൽ പിടിച്ചു , മുന്നിലേക്ക് നീക്കി നിർത്താൻ നോക്കി .

"'

💬 Comments

View all comments