0%

Chapter Title : മഴ തേടും വേഴാമ്പൽ 1 [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 4.8K

"' ഷേർളി തന്റെ മുറിയിലേക്ക് വീൽചെയർ തിരിച്ചു .

"'എന്നാലിതും കൂടെ പറഞ്ഞോ "' പൊടുന്നനെ അവൻ കുനിഞ്ഞു ഷേർളിയുടെ ചുണ്ടിൽ ഉമ്മവെച്ചു . അവൾ കുതറിയപ്പോൾ അവൻ ബലമായി ഒന്നുകൂടി ഉമ്മവെച്ചു . ഷേർളിയുടെ ചുണ്ടിൽ ചോര പൊടിഞ്ഞു . അവൻ തല ഉയർത്തിയതും ബനിയനിൽ പിടിച്ചു നിർത്തി ഷേർളി അവന്റെ കരണത്ത് മാറിമാറി അടിച്ചു . ഉണ്ണി അനങ്ങിയില്ല . അവൾ വീൽചെയർ ഉരുട്ടി മുറിയിലേക്ക് പോകും വരെ അവനാ കുനിഞ്ഞുള്ള നിൽപ്പ് തുടർന്നു .കുറച്ചുനേരം ഹാളിൽ നിന്നിട്ടവൻ തന്റെ മുറിയിലേക്ക് പോയി .

"' ഡാ .. "'' തോളിൽ തട്ടുന്നതറിഞ്ഞാണ് ഉണ്ണി കണ്ണ് തുറന്നത് . വീൽചെയറിൽ ഷേർളി .പെട്ടന്നവൻ പിടഞ്ഞെഴുന്നേറ്റു അവളുടെ മുന്നിൽ മുട്ടുകുത്തി , എന്നിട്ടവളുടെ മടിയിൽക്ക് തലവെച്ചു വിമ്മിവിമ്മി കരയാൻ തുടങ്ങി . ഷേർളി ആകെ അന്ധാളിച്ചു പോയി . അവൾ അവന്റെ തലയിൽ തലോടി .

"' കരയല്ലേടാ ..."'' അവളവന്റെ മുഖം പൊക്കി . അവന്റെ കണ്ണിൽ നിന്നും കണ്ണീർ ഒഴുകുന്നത് കണ്ടവൾക്കും വല്ലാതെയായി

"' സാരമില്ല അത് വിട്ടുകള ....ഞാനാ നിന്നെ പ്രകോപിപ്പിച്ചത് ., എന്റെ കുഴപ്പമാ "'' അവളവന്റെ തലയിൽ തലോടിക്കൊണ്ടിരുന്നു . ഉണ്ണി തല ചായ്ച്ചു കിടന്നു ..

""'കലിയായിരുന്നു എനിക്ക് . എല്ലാവരോടും . ആർക്കും എന്നെ മനസ്സിലാക്കാൻ സാധിച്ചില്ല .കാണാൻ വരുന്ന എല്ലാവർക്കും സഹതാപം .. അജൂന് പോലും സഹതാപം . കൊച്ചുകുഞ്ഞുങ്ങളോട് ഇടപഴകുന്ന പോലെ . വയ്യാത്തതല്ലെയുന്നുളള സഹതാപം .ഞാൻ എന്നിലേക്ക് ഒതുങ്ങിക്കൂടി . ഞാൻ

💬 Comments

View all comments