0%

Chapter Title : മഴ തേടും വേഴാമ്പൽ 2 [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 4.7K

പുതിയ പ്രോജക്റ്റ് ഒരെണ്ണം വന്നപ്പോൾ അജയുടെ ഗ്രൂപ്പിനാണ് അതിന്റെ ചുമതല കിട്ടിയത് . ഷേർളിയോട് പുതിയ പ്രോജക്ടിനെ കുറിച്ച് പറഞ്ഞിട്ടവൻ ഉണ്ണി ഉണ്ടല്ലോ നൈറ്റ് ചെയ്തോട്ടെയെന്നും സമ്മതം ചോദിച്ചു . നൈറ്റ് വന്നാൽ ലാസ്റ്റ് ഡേ നൈറ്റും ഡേയും വരും ,ഓഫിസിൽ കിടന്നൊരു രണ്ടുമൂന്നു മണിക്കൂർ ഉറങ്ങി ഡ്യൂട്ടി ചെയ്താൽ ഒരു ലീവും ഓവർടൈമും എല്ലാം കൂടെ മെച്ചമാണ് . മിക്കവാറും അങ്ങനെയാണ് ഉണ്ണി വീട്ടിൽ പോകാറും . പോകുമ്പോൾ ലീവൊക്കെ ചേർത്ത് മൂന്നാലു ദിവസം കഴിഞ്ഞേ വരൂ .

"'' മമ്മക്കെന്താ പർച്ചേസ് ഉണ്ടന്ന് പറഞ്ഞെ ? വരുന്നുണ്ടേൽ ഒരുങ്ങിക്കോ . ഉണ്ണീടെ കൂടെ തിരിച്ചു പോരാല്ലോ "'' ശനിയാഴ്ച ഉച്ചക്ക് അജയ് ഷേർളിയോട് പറഞ്ഞു . ഉണ്ണി നാട്ടിൽ പോയിട്ടന്നായിരുന്നു വരുന്നത് .അവൻ നേരെ ഓഫീസിലേക്ക് ആണ് വന്നത് .

"'' ഉണ്ണി വന്നിട്ടുണ്ടോ ഓഫീസിൽ . "''

"' വന്നല്ലോ .. ഞാൻ വിളിച്ചാരുന്നു "'

"' എന്നാൽ ഞാനും വരാം നിന്റെ കൂടെ . അവന്റെ കൂടെ പോന്നാൽ മതിയല്ലോ . സാധനങ്ങൾ കുറച്ചു വാങ്ങാൻ ഉണ്ട് "''

"' ഹ്മ്മ് .. ഞാനൊന്നുറങ്ങട്ടെ മമ്മാ .... അഞ്ചുമണിയാകുമ്പോൾ വിളിച്ചെക്ക് ""' അജയ് പോയിക്കിടന്നു .

നാലര കഴിഞ്ഞപ്പോഴാണ് ഉണ്ണി ഒന്ന് നടു നിവർത്തിയത് . ഉച്ചക്കൂണ് പോലും കഴിച്ചില്ലായിരുന്നു അവൻ . . തീർക്കാനുള്ളത് ഒന്നൊതുക്കിയിട്ടവൻ മെസ്സിലേക്ക് നടന്നു . ഒരു കാപ്പിയും പഫ്‌സും എടുത്തിട്ടവൻ ഒരൊഴിഞ്ഞ കോണിലിരുന്നു മൊബൈൽ എടുത്തു . കുറെയേറെ മെസ്സേജ് ... ഷേർളിയുടേത് .

💬 Comments

View all comments