0%

Chapter Title : മഴ തേടും വേഴാമ്പൽ 2 [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 4.8K

അജയ് പറഞ്ഞു

ഉച്ചക്ക് രണ്ടു മണി കഴിഞ്ഞിരുന്നു അവർ വീട്ടിൽ എത്തുമ്പോൾ . ഷേർളി പെട്ടന്ന് ഊണ് വിളമ്പി . മൂന്നുപേരും ഡൈനിങ് ടേബിളിൽ ആയിരുന്നു ഇരുന്നത് . ഉണ്ണിയുടെ മുഖം മ്ലാനമായിരിക്കുന്നത് കണ്ട ഷേർളി അവന്റെ കാലിൽ തൊണ്ടിയിട്ട് എന്ത് പറ്റിയെന്നു ആഗ്യം കാണിച്ചു .

"' എന്നടാ ... വന്നപ്പോൾ മുതലേ ശ്രദ്ധിക്കുന്നതാ ... രണ്ടുപേർക്കും ഒരു മ്ലാനത .. ഇപ്പോൾ തുടങ്ങീതല്ല ..രാവിലെ മുതൽ എന്തോ കുശുകുശുപ്പ് രണ്ടാളും കൂടി ..എന്നാ ..എന്നാണെന്നു പറ "' ഷേർളി ഇരുവരെയും മാറിമാറിനോക്കി .

"'' എനിക്ക് ട്രാൻസ്ഫർ ... ബാംഗ്ലൂരിലേക്ക് "'

"'അതിനെന്നാ .. പോകണം .. ഉണ്ണിയുണ്ടല്ലോ ഇവിടെ . പുറത്തൊക്കെ ഒന്ന് പോയാലേ കാര്യവിവരവും ഒരു ലോകപരിചയവും ഒക്കെ ഉണ്ടാവൂ "' ഷേർളി അജയിയെ നോക്കി ചിരിച്ചു

"'ഉണ്ണിക്കും ഉണ്ട് ട്രാൻസ്ഫർ .. ചെന്നെയിലേക്കാ "'' അജയ് പറഞ്ഞിട്ട് മമ്മയെ സൂക്ഷിച്ചു നോക്കി .

അത് കേട്ടപ്പോൾ ഷേർളിയുടെ മുഖത്ത് രക്തമയം ഇല്ലായിരുന്നു . ഉണ്ണിയുടെ നോട്ടം കണ്ട പെട്ടന്ന് ഷേർളി സംയമനം വീണ്ടെടുത്തു .

"'അതിന് ..അതിനെന്നാ .. പോകണം ..രണ്ടാളും ..ഞാൻ ..ഞാനിവിടെ കഴിഞ്ഞോളാം . കോഴീം മുയലും ഒക്കെയുണ്ടല്ലോ കൂട്ടിന് "' അവൾ ഒരുരുള കൂടി വായിലേക്ക് വെച്ചിട്ട് പ്ളേറ്റും എടുത്ത് എഴുന്നേറ്റു .

"' മമ്മാ ... ഉണ്ണിക്ക് നാളെ കഴിഞ്ഞു ജോയിൻ ചെയ്യണം .. അവിടെ ചെന്നാൽ ഉടനെ പോരാൻ പറ്റില്ലല്ലോ . അതുകൊണ്ടിപ്പോ നാട്ടിലേക്ക് പോകണം . അവിടുന്ന് നാളെ തിരിച്ചാൽ അല്ലെ

💬 Comments

View all comments