0%

Chapter Title : മഴനീർത്തുള്ളികൾ [VAMPIRE]

Author : VAMPIRE Read All Parts 200
ഇന്നേ വരെ അവളീ കാര്യം പറഞ്ഞെന്നെ കുത്തി നോവിച്ചിട്ടില്ല....... ഇങ്ങനെയും ഉണ്ടോ പെണ്ണുങ്ങൾ.....? ഞാൻ കണ്ട പെണ്ണുങ്ങൾ അതികവും ജയിക്കാൻ വേണ്ടി പഴങ്കതകളും, നമ്മളിൽ നിന്നുമുള്ള ചെറിയ തെറ്റുകളും പറഞ്ഞു വീർപ്പിച്ച് നമ്മളെ ഇഞ്ചിഞ്ചായി കുത്തി നോവിക്കുന്നവരാണ്..... ജീന പോലും അങ്ങനെയായിരുന്നു........ അമ്മു ഞാൻ നിന്നോട് എല്ലാം പറയണമെന്ന് വെച്ചതായിരുന്നു...... പക്ഷേ മറ്റൊരാൾക്ക് പകരക്കാരിയാണ് നീയെന്നൊരു തോന്നൽ വന്നാലോയെന്ന് വെച്ചാണ് ഞാൻ പറയാതിരുന്നത്...... അയ്യേ, ഈ ഏട്ടന്റെ ഒരു കാര്യം.. അത്ര പൊട്ടി പെണ്ണൊന്നുമല്ല ഈ അമ്മുവെന്ന് ഇത് വരെ മനസ്സിലായിട്ടില്ലേ...?, അതൊക്കെ അതിന്റെ രീതിക്കെ ഞാനെടുക്കൂ..... പരസ്പര വിശ്വാസം അത് തകർക്കപെടാൻ ഉള്ളതല്ല ഏട്ടാ,.... എന്തും അവനോട് തുറന്ന് പറയാം എന്നത് ഒരു പെണ്ണിന് ആണിലുള്ള വിശ്വാസം... താൻ എന്ത് ചെയ്താലും അവൾ തന്നെ മനസിലാക്കും എന്നതാണ് ഒരാണിന് പെണ്ണിലുള്ള വിശ്വാസം.... പരസ്പരം മനസിലാക്കി ജീവിച്ചാൽ, ജീവിതം അതിലും കളർ ആവാൻ ഇല്ല... "മ്മ്, നിന്നെ മനസ്സിലാക്കാൻ വൈകി പോയെടീ, നീ ക്ഷമിക്ക്.... " "ക്ഷമിക്കാം, പക്ഷേ എനിക്ക് അവളെയൊന്ന് കാണണം... എന്റെ ശ്രീയേട്ടനെ അത്രക്ക് മയക്കിയ ആ സുന്ദരിയെ." "ആ ഡയറിയിലുണ്ട് ഫോട്ടോ, നീ കണ്ടില്ലേ?. "
"ഫോട്ടോ ഞാൻ കണ്ടു, പക്ഷേ എനിക്കവളെ നേരിട്ടൊന്ന് കാണണം.." "അമ്മു , അത് നടക്കില്ല. " "നടന്നില്ലെങ്കിൽ ഞാൻ ക്ഷമിക്കില്ല, ഇത്രയും കാലം ഞാൻ ഒന്നും ആവശ്യപ്പെട്ടിട്ടില്ലല്ലോ...? വേറൊന്നിനുമല്ല, ഈ വരികളൊന്ന് അവൾ പാടി കേൾക്കാൻ വേണ്ടി മാത്രം..." "അത് എന്റെ ഫോണിലുണ്ട് അത് കേട്ടാൽ പോരെ...?" "അതൊക്കെ ഞാൻ കുറേ കേട്ടതാ." "ഏഹ്, എങ്ങനെ? എപ്പോ? " "രാത്രി അതും കേട്ടല്ലേ ഉറങ്ങാൻ കിടക്കുന്നത് , ഹെഡ്സെറ്റും വെച്ച് ഉറങ്ങി കഴിഞ്ഞാൽ പിന്നെ ഭൂകമ്പം ഉണ്ടായാലും ഏട്ടൻ അറിയില്ലല്ലോ,ഉറക്കം വരാതെ കിടക്കുമ്പോൾ ഏട്ടൻ ഉറങ്ങി കഴിഞ്ഞാൽ ഞാനും ഈ പാട്ട് കേട്ടാണ് ഉറങ്ങാറ്..." "അതിന് നിനക്കെന്റെ ഫോണിന്റെ പാസ്സ്വേർഡ് അറിയുമോ? " "പിന്നെ നിങ്ങളെ എല്ലാ കാര്യങ്ങളും അറിയുന്ന എനിക്കാണോ പാസ്സ്വേർഡ് അറിയാൻ ഇത്ര പണി......." ചിരിച്ചു കൊണ്ട് അതും പറഞ്ഞവൾ എണീറ്റ് അടുക്കളയിലേക്ക് നടന്നു... പോകുന്ന വഴി തിരിഞ്ഞെന്നെയൊന്ന് നോക്കി..... "അപ്പോ ഏട്ടാ മറക്കണ്ട എനിക്ക് ജീനയെ കാണണം, എന്നാണ് ഒഴിവെന്ന് ജീനയോട് അന്വേഷിച്ചു നോക്ക്, ആ പാട്ടൊന്ന് ജീന പാടുന്നത് എനിക്ക് നേരിട്ട് കേൾക്കണം..... ഒന്നില്ലേൽ ഞാൻ അവരുടെയൊരു ആരാധികയല്ലേ.? ഇതും പറഞ്ഞവൾ അടുക്കളയിലേക്ക് കയറി......

💬 Comments

View all comments