Chapter Title : മഴപെയ്തനേരം [ശ്രീക്കുട്ടൻ]
കറികളും അവൾ സ്നേഹത്തോടെ വിളമ്പുമ്പോൾ, ഞങ്ങൾക്കവൾ ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമാവുകയായിരുന്നു…
അച്ഛന്റെ ആണ്ടിന്,
തറവാടിന്റെ ബാധ്യതയറിഞ്ഞു അയൽക്കാരുണ്ടെന്ന്പോലുമോർക്കാതെ മാമൻമാരും ചെറിയച്ഛൻമാരും അവരുടെ സഹധർമ്മിണികളുൾപ്പെടെ എല്ലാരും അമ്മയെ കുറ്റപ്പെടുത്തി,,
തറവാട് വീടിന്മേലുള്ള അച്ഛന്റെ ബാധ്യതയായിരുന്നു വിഷയം
അറിയാത്ത ബിസിനസ്സിനായി തറവാട് പണയം വച്ച് അച്ഛൻ വലിയ ബാധ്യത വരുത്തിവച്ചതത്രെ…
അമ്മ ഒരു മറുപടിപോലും പറയാതെ നിറകണ്ണോടെ തലകുനിച്ചിരിക്കുന്നത് കണ്ട് സഹിച്ചില്ല, മാമന്മാരുടെയും ചെറിയച്ഛന്മാരുടെയും ഓരോരോ ആവിശ്യങ്ങൾക്ക് അച്ഛൻ കൈവിട്ട് സഹായിച്ചത് മുതൽ എല്ലാം.. എല്ലാരുടെയും മുന്നിൽ വച്ചു…
അച്ഛന്റെ കണക്കുപുസ്തകം മുന്നിലേക്കിട്ടുകൊണ്ട് എണ്ണിയെണ്ണി ചോദിച്ചു,
അതോടെ അപ്പു എല്ലാരുടെയും കണ്ണിൽ നിഷേധിയായി, തലതെറിച്ചവനായി, ഗുരുത്തം ഇല്ലാത്തവനായി…
എല്ലാവരും എന്നെ കുറ്റപ്പെടുത്തിയത് കണ്ട്… അമ്മയുടെ ഉള്ളിൽ വീർത്തുപൊങ്ങിയ സങ്കടമെല്ലാം മതിയാവോളം തന്നെ തല്ലിത്തീർത്തിട്ടും കരഞ്ഞില്ല, ശിലകണക്കെ നിന്നുകൊണ്ടു…
അന്നും നിറക്കണ്ണുകളോടെ അമ്മയിൽനിന്നും രക്ഷിച്ച് തന്നെ ചേർത്തുപിടിച്ചു നിളേച്ചി…
നിള… അച്ഛന്റെ ഏറ്റവും അടുത്ത കൂട്ടുകാരന്റെ മകൾ, എന്റമ്മയുടെ പ്രീയപ്പെട്ട നിളമോള്… എന്റെ സ്കൂളിലെ മലയാളം മാഷ് അശോകൻ മാഷിന്റെ മകൾ, നിളയേച്ചി… പിന്നീട് അത് ലോപിച്ച് നിയേച്ചിയായി പിന്നീട് അത് വീണ്ടും ലോപിച്ച് നിച്ചിയായി, എന്റെ നിച്ചി, എനിക്ക് ഏറ്റവും സ്നേഹം കൂടുമ്പോ അവളെ വിളിക്കുന്ന പേര്, അവൾക്ക് വലിയ ഇഷ്ടമാണ് ഞാനങ്ങനെ വിളിക്കുന്നത് നിച്ചീന്ന് വിളിക്കുമ്പോ ആ മുഖം ചുവന്ന് തെളിഞ്ഞു വരും, പക്ഷേ ഞാൻ എനിക്ക് തോന്നുമ്പോഴേ അങ്ങനെ വിളിക്കൂ…. എങ്കിലും അവളെനിക്ക് എന്റെ പ്രീയപ്പെട്ട ചേച്ചിപ്പെണ്ണ് ആണ്,
കുട്ടിക്കാലത്ത് അമ്പലക്കുളത്തിൽനിന്നും പൊട്ടിച്ചുകൊടുത്ത താമര മൊട്ടുകൾക്ക് പകരം, ചുറ്റും ആരെങ്കിലും കാണുന്നുണ്ടോയെന്ന് നോക്കി എന്റെ കവിളിൽ മുത്തം
💬 Comments
View all comments