0%

Chapter Title : മഴപെയ്തനേരം [ശ്രീക്കുട്ടൻ]

Author : Kambikathakal Read All Parts 1.1K

എപ്പോഴോ അപ്പു ഉണർന്നപ്പോൾ നന്ദന അരികിലുണ്ടായിരുന്നില്ല, അവൻ വസ്ത്രം ധരിച്ചു ബാൽക്കണിയിൽ നന്ദനയുടെ ശബ്ദം കേട്ട് അവിടേക്ക് ചെന്നു, അവൾ ഫോണിലാരോടോ സംസാരിക്കുന്നുണ്ടായിരുന്നു,

“വിവേക്, എനിക്ക് പറ്റില്ല… എന്നെ വിട്ടേക്ക്… താനുമായുള്ള ഒരു റിലേഷൻഷിപ്പിന് ഇനി എനിക്ക് താത്പര്യമില്ല… ഇതിപ്പോ തന്റെ ഭാഗത്തുനിന്നും നോക്കിയാൽ തനിക്ക് നഷ്ട്ടൊന്നുമില്ലല്ലോ… പിന്നെന്താ…”

“……”

“ഇല്ല… പറ്റില്ല… ഇനി മേലാൽ എന്നെ വിളിക്കരുത്…”

അവൾ ഫോൺ കട്ട്‌ ചെയ്ത് തിരിഞ്ഞതും നെറ്റി ചുളിച്ച് അവളെ നോക്കി നിൽക്കുന്ന അപ്പുവിനെക്കണ്ട് അവളൊന്ന് പതറി

“ആരായിരുന്നു ഫോണിൽ…? എന്താ പ്രശ്നം…?”

നെറ്റി ചുളിച്ച് സംശയത്തോടെ അപ്പു ചോദിച്ചു

അവളൊന്ന് പതറി

“അത്… അനന്തു… ഞാൻ…”

അവൾ നിന്ന് വിക്കി

അപ്പു മാറിൽ കൈ പിണച്ച് അവളെ തന്നെ നോക്കി നിന്നു.

അവളെന്തോ ഒളിക്കുന്നത് പോലെ അപ്പുവിന് തോന്നി, അവൻ അവളുടെ മുഖത്തുനിന്നും കണ്ണെടുക്കാതെ,

നന്ദന ഒരു നിമിഷം ഒന്ന് പതറിയെങ്കിലും പെട്ടെന്ന് തന്നെ അവൾ അപ്പുവിനെ ഇറുകെ കെട്ടിപ്പിടിച്ചുകൊണ്ട് പൊട്ടിക്കരഞ്ഞു,

എന്താണ് സംഭവിക്കുന്നതെന്നറിയാതെ അപ്പു ഒരു നിമിഷം നിന്നു, പിന്നീട് അവളുടെ പുറത്ത് പതിയെ തലോടി, അപ്പോൾ നന്ദനയുടെ ചുണ്ടിൽ ഒരു ഗൂഢമായ പുഞ്ചിരി വിരിഞ്ഞു

“എന്താ നന്ദൂട്ടി…? എന്താ കാര്യം…? ആരാ വിളിച്ചത്…?”

അവൻ അവളോട് ചോദിച്ചു

“പറയാം… എല്ലാം പറയാം…”

നന്ദന കണ്ണുകൾ തുടച്ചുകൊണ്ട് പറഞ്ഞു തുടങ്ങി,

“വിവേക്… എന്റെ അച്ഛന്റെ കൂട്ടുകാരന്റെ മകനാണ്… അച്ഛൻ ബിസിനസിന്റെ ആവശ്യത്തിനായി വിവേകിന്റെ അച്ഛന്റെ കയ്യിൽ നിന്നും പണം കടം വാങ്ങിയിരുന്നു, അതിപ്പോ വലിയൊരു തുകയായി, അത് തിരികെ കൊടുക്കാൻ കഴിയാതെ വന്നപ്പോൾ വിവേകിന്റെ

💬 Comments

View all comments