മഴത്തുള്ളികൾ പറഞ്ഞ പ്രണയം [Candlelight]

📝 Ongoing

👁 31250 views ❤ 155 likes 💬 32 comments

മഴത്തുള്ളികൾ പറഞ്ഞ പ്രണയം 
Mazhathullikal Paranja Pranayam | Author : Candlelight

എന്‍റെ ആദ്യത്തെ കഥയാണ് അഭിപ്രായങ്ങൾ അറിയിച്ച് സഹായിക്കുമെന്ന പ്രതീക്ഷയോടെ....

തേൻമല പശ്ചിമഘട്ട മലനിരകളിൽ കോഴിക്കോടിനു വടക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു മലയോര പ്രദേശം. 22 കെഎം അകലെ താഴ്വാരത്തുള്ള താഴങ്ങാടി എന്ന പട്ടണത്തിൽ നിന്നും ഹെയർപിൻ വളവുകൾ ഉള്ള വീതികുറഞ്ഞ വഴിയിലൂടെ കയറിവരുമ്പോൾ വലതുഭാഗത്തായി തലയുയർത്തി നിൽക്കുന്ന പള്ളി, കാട്ടുമൃഗങ്ങളോടും മഹാമാരികളോടും പോരാടി കാടുവെട്ടിത്തെളിച്ച് കൃഷിയോഗ്യമാക്കിത്തന്ന ഒരു പറ്റം ആത്മാക്കളെ ഓർമിപ്പിക്കുന്നു. പള്ളിയോട് ചേർന്ന് തേൻമല ഹൈ സ്കൂൾ പിന്നെ ചെറിയ ഒരു അങ്ങാടി ഇതാണ് തേൻമല. കുടിയേറ്റ കാലത്തു ഈ മലയിലെ പാറകളിൽമുഴുവൻ തേനീച്ചകളായിരുന്നുവെന്നും അതിനാലാണ് തേൻമല എന്ന പേരുവന്നതെന്നും പറയപ്പെടുന്നു. അങ്ങാടിയും കടന്നു പിന്നെയും മലകേറിചെല്ലുമ്പോൾ ഇടതുവശത്തേക്ക് ഒരു ടാറിട്ടവഴി, വശങ്ങളിൽ ബുഷ് വച്ചുപിടിപ്പിച്ച ഈ വഴിച്ചെന്നവസാനിക്കുന്നത് മലയുടെ മുകളിലെ നിരപ്പിൽ ഉള്ള കുരുവിക്കാട്ടിൽ കുര്യന്‍റെ വീടിന്‍റെ   മുന്നിലാണ്. ചുറ്റുമതിലുകൾക്കുള്ളിൽ നിൽക്കുന്ന രണ്ടുനില വീട്, മുറ്റത്തു പുല്ലുപിടിപ്പിച്ച പലനിറത്തിലുള്ള പൂക്കളാൽ സമ്പന്നമായ ഉദ്യാനം. വീടിന്‍റെ പുറകുവശം മലയുടെ ചെരിവാലും മുൻവശം മറ്റു മലകളാലും ചുറ്റപ്പെട്ടിരുന്നു.

5.30 ക്ക് അലാറമടിച്ചപ്പോൾ കയ്യെത്തിച്ചു ഫോണെടുത്

📚 Chapters

1 published

Related Stories

💬 Comments

View all comments