0%

Chapter Title : മഴത്തുള്ളികിലുക്കം 1 [വില്ലൻ]

Author : വില്ലൻ Read All Parts 1.1K
അജ്മലിനെ പിടിച്ചു............ "അജു......അജു............."..........അജ്മലിന്റെ മുഖത്ത് തട്ടിക്കൊണ്ട് അവൻ അജ്മലിനെ വിളിച്ചു.......... അവൻ അജ്മലിനെയും കൊണ്ട് കാറിന്റെ അടുത്തേക്ക് നീങ്ങി........ ഷാരോണും കൂട്ടരും തല്ലിയിട്ടും മതി വരാതെ അവർക്ക് പിന്നാലെ വന്നു......... പക്ഷെ മറ്റുള്ളവർ അവരെ തടഞ്ഞു........... അവൻ അജ്മലിനെ കാറിൽ കയറ്റി.......... "അവനെ കൊണ്ടുപോയിക്കോ.........പക്ഷെ ഇനി അവനെ ഇങ്ങോട്ട് കെട്ടിയെടുത്താൽ പിന്നെ അവന്റെ ശവമേ നീയൊക്കെ കാണുള്ളു............ ".........ഷാരോൺ ആക്രോശിച്ചു.......... അജ്മലിനെ കാറിലേക്ക് കൊണ്ടുപോയവൻ ഷാരോണിനെ ഒന്ന് കടുപ്പിച്ചു നോക്കി........എന്നിട്ട് കാറിലേക്ക് കയറി............ കാർ കോളേജിന് പുറത്തേക്ക് പാഞ്ഞു............... ഞാൻ നേരെ വീട്ടിലേക്ക് പോയി.......... ഉമ്മയും ഉപ്പയും എന്നെ കാണാഞ്ഞിട്ട് നല്ലോണം ടെൻഷൻ അടിച്ചിരുന്നു........... ഞാൻ പൊലീസുകാർ പിന്നാലെ കൂടിയപ്പോൾ ലാബിൽ ഒളിച്ചിരുന്നതാ പിന്നെ പുറത്തുകടക്കാൻ പറ്റാതായി എന്ന് പറഞ്ഞു അവരോട്............ ഒറ്റയ്ക്കായിരുന്നോ എന്ന ചോദ്യത്തിന് അതെ എന്ന് മറുപടി നൽകാനാണ് എനിക്ക് തോന്നിയത്........... ഉപ്പ കുറച്ചു കഴിഞ്ഞു എന്നെ ഹോസ്പിറ്റലിൽ കൊണ്ടുപോയി........... നേരത്തെ മരുന്ന് തേച്ചതുകൊണ്ട് പേടിക്കുക ഒന്നും വേണ്ട ഒരു ഓയിൽമെന്റ് മാത്രം തന്നു............. അജ്മലാണ് മരുന്ന് തേച്ചത് എന്ന് ആരും അറിഞ്ഞില്ല പക്ഷെ എന്നെ രക്ഷിക്കുകയും മരുന്ന് തേച്ചു തരികയും ചെയ്തു തന്ന അവന് പക്ഷെ എന്താണ് തിരികെ കിട്ടിയത്...........അധിക്ഷേപം, തല്ല്, നാണക്കേട്........അങ്ങനെ പലതും.........ആദ്യമായി എനിക്ക് അവനോട് സഹതാപം തോന്നി...........
വല്ല്യ പ്രശ്നം ഒന്നുമില്ലാത്തതുകൊണ്ട് ഞാൻ പിറ്റേന്ന് തൊട്ട് തന്നെ കോളേജിലേക്ക് പോയി............ ഞാൻ അജ്മലിനെ ഒന്ന് കാണാനും നന്ദി പറയാനും തീരുമാനിച്ചു........... ഞാൻ അവനെ കാത്തിരുന്നു......... പക്ഷെ അവൻ വന്നതേയില്ല......... പിന്നീടുള്ള ദിവസങ്ങളിലും അവനെ കാണാതായി തുടങ്ങി...........അവൻ കോളേജിലേക്ക് വന്നില്ല........... ഞാൻ

💬 Comments

View all comments