0%

Chapter Title : മഴത്തുള്ളിക്കിലുക്കം [JO]

Author : JO Read All Parts 3.6K

കൊമേഴ്സിനെ ഇഷ്ടപ്പെട്ടത് അതുകൊണ്ടാവുമോ???? എല്ലാ ഇന്റർവല്ലിനും കോമേഴ്സിലെ കൂട്ടുകാരികളെ കാണാൻ അവൾ മുടങ്ങാതെ വന്നിരുന്നു.... ആ കണ്ണുകൾ എന്നെ കൊത്തിവലിച്ചിരുന്നു. ആ ഇളം നീല മിഴികൾ എന്നെ മാത്രം എപ്പോഴും പരതിയിരുന്നു. വിശ്രമമില്ലാതെ.....

ഇടക്ക് എന്നെ തൊട്ടടുത്ത് കാണുമ്പോഴെല്ലാം അവൾ വല്ലാതെ വിറച്ചിരുന്നു....സംസാരിക്കുമ്പോൾ അവളുടെ മേല്ചുണ്ടിൽ വിയർപ്പ് പൊടിഞ്ഞിരുന്നു. ശ്വാസഗതി ക്രമാതീതമായി ഉയർന്നിരുന്നു.... എന്നിട്ടും ഞാൻ മനസ്സിലാക്കിയില്ല....അല്ല ചോദിച്ചില്ല എന്റെ മാത്രം പെണ്ണാകാമോ എന്ന്...!!!

പ്ലസ് റ്റൂ ജീവിതം പാതിയിൽ ഉപേക്ഷിച്ചു വീട്ടിലെ കാലികളെ മേയ്ക്കാനായി പോയപ്പോഴും ചോദിക്കാൻ മറന്നു ഈ ക്രിഷ്ണന്റെ രാധയാകാൻ ഇഷ്ടമാണോ എന്ന്.!!

കാലികൾ കൂടുംതോറും മനസ്സും അവക്കൊപ്പം കൂടി കൂടി വന്നു. ഒരുമിച്ച് പത്തെണ്ണം വാങ്ങാനായി മിൽമയുടെ ലോണ് കിട്ടുമെന്നറിഞ്ഞു അതിന്റെ അപേക്ഷ കൊടുക്കാനായി ക്യൂവിൽ നിന്നപ്പോളാണ് അന്നവൾക മ്പി,കു ട്ട ന്‍'നെ'റ്റ് നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടുമെത്തുന്നത്. എത്ര ശ്രമിച്ചിട്ടും കണ്ണുകൾ അവളത്തന്നെ പിന്തുടരുന്നത് കണ്ടിട്ടാവാം ആ കണ്ണുകൾ എന്റെ മുഖത്തുടക്കിയത്. ഒന്നടുത്തേക്ക് വരുമോ എന്നൊരു അപേക്ഷ ഉണ്ടായിരുന്നോ ആ കണ്ണുകളിൽ അന്ന്???? അറിയില്ല. പാവടക്കാരിയിൽ നിന്നവൾ ധാവണിയിലെക്കും ഇപ്പോൾ സാരിയിലേക്കും ഇത്ര വേഗം വളർന്നുവോ???? കാലങ്ങൾ പോകുന്നത് വളരെ പെട്ടന്നാണെന്നു ഇപ്പോഴാണ് മനസ്സിലാകുന്നത്.

ശെരിയാണ് പൊടിമീശക്കാരൻ അപ്പോഴൊരു മീശക്കാരൻ ആയിരുന്നു. അതികം നേരം നോക്കി നിൽക്കാൻ കഴിയുമായിരുന്നില്ല...അടുത്തേക്ക് ചെന്നു. അല്ല ആ കണ്ണുകൾ അങ്ങോട്ട്‌ വലിച്ചടുപ്പിച്ചു എന്നതാവാം ശെരി. അപ്പോഴും മനസ്സ് പറഞ്ഞു "പറയടാ പറ....."

കേട്ടില്ല. കള്ളിമുണ്ടുടുത്തു ചെളിയിലും മണ്ണിലും പണിയുന്നവനെ അക്ഷരങ്ങളെക്കൊണ്ടു അമ്മാനമാടുന്നവൾ ഇഷ്ടപ്പെടില്ല എന്ന തിരിച്ചറിവ് വീണ്ടും നാവിന് വിലങ്ങിട്ടു.

"ഞായറാഴ്ച എന്റെ വിവാഹമാണ്.

💬 Comments

View all comments