Chapter Title : മഴയത്തു വന്ന മോഹം 11 [Vashalan]
വെറുതെ നിന്റെ ചെയ്തികളെ ന്യായീകരിക്കാൻ വേണ്ടി നീ പറയുന്നതല്ലേ ഷാജൂ?" അവളുടെ ശബ്ദത്തിൽ സങ്കടം ഇരമ്പുന്നുണ്ടായിരുന്നു.
ഞാൻ അവളുടെ അടുത്തേക്ക് ഒന്നുകൂടി നീങ്ങിയിരുന്ന്, തണുത്ത വിരലുകൾ എന്റെ രണ്ടു കൈകൾക്കുള്ളിലായി ചേർത്തുപിടിച്ചു.
"അല്ല ഹൻസൂ... ഒരിക്കലുമല്ല," ഞാൻ വളരെ മൃദുവായി പറഞ്ഞു. "കഴിഞ്ഞുപോയ കാര്യങ്ങളല്ലേ ഇതെല്ലാം. എനിക്ക് വേണമെങ്കിൽ ഇതൊന്നും നിന്നോട് പറയാതിരിക്കാമായിരുന്നു. എന്റെ പാസ്റ്റ് മുഴുവൻ നിന്നിൽ നിന്നും മറച്ചുവെച്ച്,
ഒരു പുണ്യാളനായി അഭിനയിച്ച് നിന്നെ എനിക്ക് സ്വന്തമാക്കാമായിരുന്നു. നീ അതൊരിക്കലും അറിയുകയുമില്ലായിരുന്നു. പക്ഷേ, എനിക്ക് അങ്ങനെ കള്ളങ്ങൾ കൊണ്ട് ഒരു ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ താല്പര്യമില്ല മോളേ. എനിക്ക് നിന്നോട് നൂറു ശതമാനം സത്യസന്ധതയോടെ ജീവിക്കണം."
അവൾ എന്റെ മുഖത്തേക്ക് നോക്കി. ആ കണ്ണുകളിലെ നീരസം പതിയെ മാറുന്നത് എനിക്ക് കാണാമായിരുന്നു.
"പിന്നെ എന്തുകൊണ്ട് ഇത് നേരത്തെ പറഞ്ഞില്ല എന്ന് നീ ചിന്തിക്കുന്നുണ്ടാകും," ഞാൻ അവളുടെ കണ്ണുകളിലേക്ക് തന്നെ നോക്കി തുടർന്നു. "ഒന്നാമത്, ഇതൊക്കെ സംസാരിക്കാനുള്ള ഒരു സാഹചര്യം നമുക്ക് ഒത്തുവന്നില്ല. പക്ഷേ അതിനേക്കാളുപരി... എനിക്ക് വല്ലാത്തൊരു പേടിയുണ്ടായിരുന്നു
ഹൻസൂ. ഇത്രയും സുന്ദരിയായ, എനിക്ക് ഏറ്റവും പ്രിയപ്പെട്ട നിന്നെ എനിക്ക് നഷ്ടപ്പെടുമോ എന്നൊരു ഭയം."
അവളുടെ നെഞ്ചിടിപ്പ് കൂടുന്നത് ആ നൈറ്റിക്കുള്ളിലൂടെ എനിക്ക് കാണാമായിരുന്നു.
"ഞാൻ നിന്നെ അത്രമാത്രം ഇഷ്ടപ്പെട്ടുപോയി ഹൻസൂ... നിന്നെ എനിക്ക് വേണമായിരുന്നു. നീ ഓർക്കുന്നുണ്ടോ... ഞാൻ വീഡിയോ കോളിൽ സംസാരിക്കുമ്പോൾ പലപ്പോഴും നിന്നോട് ചോദിച്ചിട്ടില്ലേ, എന്നെക്കുറിച്ച് നിനക്ക് എന്തെങ്കിലും ചോദിക്കാൻ ഉണ്ടോ എന്ന്? അപ്പോഴൊക്കെ എന്റെ മനസ്സിൽ, നീ എന്റെ കോളേജ് ലൈഫിനെക്കുറിച്ചും പഴയ പ്രണയത്തെക്കുറിച്ചും കൂടുതൽ ചോദിക്കുമെന്നും, ആ
💬 Comments
View all comments