Chapter Title : മഴയത്തു വന്ന മോഹം 15 [Vashalan]
എന്റെ അരികിലേക്ക് നീങ്ങി നിന്നു. "എടാ... ആ മുറിയെ പറ്റി പറയാതിരുന്നത്, പെട്ടെന്ന് അതൊക്കെ പറഞ്ഞാൽ നിങ്ങൾ എങ്ങനെ എടുക്കും എന്ന് പേടിച്ചിട്ടാണ്. മാത്രമല്ല, അതൊക്കെ പറയാനുള്ള ഒരു അടുപ്പം അന്ന് നമുക്ക് ഇടയിൽ ഇല്ലായിരുന്നല്ലോ."
ഇത് പറഞ്ഞപ്പോൾ ഞാനും മിസ്സും തമ്മിൽ പഴയ അടുപ്പത്തോടെ ഒന്ന് ചിരിച്ചു. മിസ്സ് തുടർന്നു, "ഞാൻ ഇപ്പോൾ ആലോചിക്കുന്നത്, നിനക്ക് ഇത് അറിയാമായിരുന്നെങ്കിൽ പിന്നെ ഇന്നലെ ട്രൂത്ത് ഓർ ഡെയർ കളിച്ചപ്പോൾ നീ എന്താ അത് ചോദിക്കാതിരുന്നത്?"
ഞാൻ ഒരു ചിരിയോടെ മറുപടി പറഞ്ഞു, "ചോദിക്കാതിരുന്നത് മിസ്സ് പറഞ്ഞ ആ കാരണം കൊണ്ട് തന്നെയാണ്. അന്ന് നമുക്ക് അത്ര അടുപ്പമില്ലായിരുന്നു. മാത്രമല്ല, അത്
നിങ്ങളുടെ മാത്രം സ്വകാര്യമായ രഹസ്യമല്ലേ മിസ്സേ."
മിസ്സിന്റെ മുഖത്തെ പേടി മാറി ഒരു നാണം വരുന്നത് ഞാൻ കണ്ടു. ഞാൻ പതുക്കെ ചോദിച്ചു, "മിസ്സേ... ഒന്നും തോന്നരുത്... ആ മുറിയും അതിലെ സെറ്റപ്പും ആരുടെ ഐഡിയയാണ്?"
മിസ്സ് ഒന്ന് നാണിച്ചു കൊണ്ട് തല താഴ്ത്തി പറഞ്ഞു, "വേറെ ആരുടെയാ... എന്റെ ഹസ്ബൻഡിന്റെ തന്നെ." അതും പറഞ്ഞ് മിസ്സ് അടുത്ത ക്ലാസ്സ് എടുക്കാൻ വേണ്ടി പതുക്കെ നടന്നു പോയി.ഞാൻ തിരികെ ക്ലാസ്സിൽ ചെന്ന് ഇരുന്നപ്പോൾ തന്നെ അജയ് എന്റെ അടുത്തേക്ക് നീങ്ങിയിരുന്നു. അവന്റെ കണ്ണുകളിൽ ഒരുതരം സംശയം നിഴലിക്കുന്നുണ്ടായിരുന്നു.
"എടാ ഷാജൂ... നീ എന്തിനാടാ മിസ്സിന്റെ പുറകെ പോയത്? അവിടെ നിന്ന് എന്താ ഇത്ര നേരം സംസാരിച്ചത്?" അവൻ പതുക്കെ ചോദിച്ചു.
ഞാൻ ഒന്ന് ചിരിച്ചു കൊണ്ട് നിസ്സാരമായി പറഞ്ഞു, "ഏയ്... ഒന്നുമില്ലടാ. മിസ്സിനെ വെറുതെ ഒന്ന്
💬 Comments
View all comments