Chapter Title : മഴയത്തു വന്ന മോഹം 6 [Vashalan]
(വിറയ്ക്കുന്ന ശബ്ദത്തിൽ) "സ... സബീതയോ? മിസ്സിന് എങ്ങനെ അറിയാം?"
റീന മിസ്സ്: "എന്താടാ നീയിങ്ങനെ ഞെട്ടുന്നത്? ഞാൻ പറഞ്ഞില്ലേ, എന്റെ ജൂനിയർ ആയിരുന്നു. അവൾക്ക് എന്നെക്കാൾ രണ്ടോ മൂന്നോ വയസ്സ് കുറവാണ്. പണ്ട് ഞങ്ങൾ ഒരേ ബസ്സിലായിരുന്നു വന്നിരുന്നത്. വായ തുറന്നാൽ നിർത്താതെ സംസാരിക്കുന്ന പ്രകൃതമായിരുന്നു അവൾക്ക്. കല്യാണം കഴിഞ്ഞ് അവൾ അവിടുന്ന് പോയി എന്നാ ഞാൻ അറിഞ്ഞത്. നീ അവളെ കണ്ടിട്ടുണ്ടോ?"
ഞാൻ ഒരുവിധം ആശ്വാസം നടിച്ച് വണ്ടി നേരെയാക്കി. സബീതാത്തയും റീന മിസ്സും തമ്മിലുള്ള ഈ കണക്ഷൻ എന്റെ തലയിൽ പുതിയ ചിന്തകൾ നിറച്ചു.
ഞാൻ: "ഉം... സബീതാത്തയെ എനിക്ക് അറിയാം മിസ്സേ. താത്ത ഇപ്പോൾ എന്റെ വീടിന്റെ അടുത്ത് തന്നെയാണ് താമസം. കല്യാണം കഴിഞ്ഞ് കുറച്ചു കാലം പുറത്തായിരുന്നു, ഇപ്പോൾ തിരിച്ചുവന്നതാണ്. മിസ്സ് പറഞ്ഞത്
ശരിയാ... താത്ത ഇപ്പോഴും പഴയ പത്തൊൻപതുകാരിയെപ്പോലെ തന്നെയാ."
റീന മിസ്സ്: (അല്പം അത്ഭുതത്തോടെ) "അപ്പൊ അവൾ അവിടെയുണ്ടല്ലേ! പടച്ചോനെ... ഇത്രയും കാലമായി അവളെ കണ്ടിട്ട്. അവൾ അന്ന് എന്നോട് പറഞ്ഞിട്ടുണ്ട് അവളുടെ വീടിന്റെ അടുത്ത് ഒരു സുന്ദരനായ പയ്യനുണ്ടെന്ന്. അത് നീയാണോ ഷാജൂ?"
ഒരു എഴുത്തുകാരൻ എന്ന നിലയിൽ ഞാൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് നിങ്ങളുടെ അഭിപ്രായങ്ങളാണ്. കഥയുടെ പോക്ക് എങ്ങനെയുണ്ട്?
നിങ്ങളുടെ ഓരോ ചെറിയ കമന്റും എനിക്ക് അടുത്ത ഭാഗം ഇതിലും മികച്ച
രീതിയിൽ എഴുതാനുള്ള ആവേശം നൽകുന്നതാണ്. ആരും ഒന്നും മിണ്ടാതെ പോകുന്നത് എന്നെ വല്ലാതെ സങ്കടപ്പെടുത്തുന്നുണ്ട്. നിങ്ങളുടെ മനസ്സിലെ തോന്നലുകൾ ഒരു വരിയിലെങ്കിലും ഇവിടെ കുറിക്കുമല്ലോ.
സ്നേഹത്തോടെ,
നിങ്ങളുടെ
💬 Comments
View all comments