Chapter Title : മഴയത്തു വന്ന മോഹം 9 [Vashalan]
കുട്ടൂ?"
താത്തയുടെ ആ പച്ചയായ ചോദ്യം കേട്ടപ്പോൾ ഞാൻ അറിയാതെ ഒന്ന് ചിരിച്ചു. ബുള്ളറ്റ് പതുക്കെ കവല ലക്ഷ്യമാക്കി നീങ്ങി.
യാത്ര തുടരുന്നതിനിടയിൽ എന്റെ ഉള്ളിലെ ആകാംക്ഷ അടക്കാൻ എനിക്കായില്ല. ഞാൻ പതുക്കെ ചോദിച്ചു:
ഞാൻ: "അല്ല ഇത്താത്താ... നിങ്ങൾ
രണ്ടാളും കൂടി റൂമിൽ ഇത്ര നേരം എന്തിനെപ്പറ്റിയാ സംസാരിച്ചത്? എന്നെപ്പറ്റി വല്ലതും പറഞ്ഞോ?"
എന്റെ ചോദ്യം കേട്ട് സബീനത്ത ആദ്യം ഒന്നും മിണ്ടിയില്ല. പതുക്കെ ഒന്ന് മൂളുക മാത്രം ചെയ്തു. ഞാൻ വിടാൻ തയ്യാറല്ലായിരുന്നു. വീണ്ടും നിർബന്ധിച്ചപ്പോൾ താത്ത പതുക്കെ മനസ്സ് തുറന്നു.
സബീനത്ത: "അതൊന്നും ഒന്നുമില്ലടാ... ഞങ്ങൾ ഞങ്ങളുടെ പഴയ കാലത്തെ കാര്യങ്ങൾ ഓരോന്ന് വെറുതെ സംസാരിച്ചതാ. ഈ റീന ഇല്ലേ... ഇപ്പോൾ കാണുന്നതിനേക്കാളും സുന്ദരിയായിരുന്നു അവൾ പണ്ട്. പക്ഷേ വലിയൊരു പൊട്ടിയായിരുന്നു. നമ്മൾ ഈ നിഷ്കളങ്കത എന്നൊക്കെ പറയില്ലേ, അത് തന്നെ. പാവം ആയിരുന്നു."
താത്ത പതുക്കെ എന്റെ തോളിൽ ഒന്നുകൂടി ചാഞ്ഞു ഇരുന്നു സംസാരിച്ചു
തുടങ്ങി.
സബീനത്ത: "ഞാൻ അവളുടെ ജൂനിയർ അല്ലേ, എന്നാൽ അതിന്റെ ഒരു അകൽച്ചയും ഞങ്ങൾ തമ്മിൽ പണ്ട് ഉണ്ടായിരുന്നില്ല. ഇപ്പോഴാണ് അവൾ കുറച്ചുകൂടി ബോൾഡ് ആയതൊക്കെ. അത് അവളുടെ സംസാരത്തിൽ നിന്ന് എനിക്ക് മനസ്സിലാകുന്നുണ്ട്. അങ്ങനെ പലതും ഞങ്ങൾ പറഞ്ഞു... എല്ലാം നിന്നോട് ഇപ്പോൾ പറയാൻ പറ്റില്ലടാ കുട്ടൂ."
താത്തയുടെ ആ വാക്കുകൾ കേട്ടതോടെ എന്റെ ഉള്ളിലെ ആകാംക്ഷ ഇരട്ടിയായി. റീന മിസ്സിന്റെ പഴയ കാലത്തെ രഹസ്യങ്ങൾ അറിയാൻ എനിക്ക് വല്ലാത്ത കൊതി തോന്നി.
ഞാൻ: "എന്താ ഇത്താത്താ അങ്ങനെ
💬 Comments
View all comments