0%

Chapter Title : മഴയ്ക്ക് ശേഷം 3 [Ruther]

Author : Ruther Read All Parts 45.2K

ഉണ്ടാക്കാമോ?”

“ഇതുകൊണ്ടാണ് ക്ലാസിക് എന്ന് പറയുന്നേ ”

“അപ്പോൾ എളുപ്പമാണല്ലേ?”

“ഉണ്ടാക്കാൻ എളുപ്പമാണ്. ശരിയാക്കാൻ കുറച്ച് ശ്രദ്ധ വേണം.”

അവൾ ചിരിച്ചു.

ഞാൻ ഐസ് ചേർത്ത് ഷേക്ക് ചെയ്തു.

ഗ്ലാസിന്റെ അരികിൽ ഉപ്പ് പുരട്ടി മാർഗരിറ്റ ഒഴിച്ചു.

അവൾ ഗ്ലാസ് എടുത്തു.

“ഇത്രയൊക്കെ ചെയ്യണോ ?”

“കുടിക്ക്. എന്നിട്ട് പറയാം.”

അവൾ ചെറിയൊരു സിപ്പ് എടുത്തു.

മുഖം അല്പം ചുളിഞ്ഞു.

ഞാൻ ചിരിച്ചു.

“എന്താ?”

“പുളിയുണ്ട്.”

“ലൈം.”

“അത് മനസ്സിലായി.”

അവൾ വീണ്ടും കുറച്ച് കുടിച്ചു.

“ഇപ്പോൾ?”

“മോശമില്ല.”

“മോശമില്ല, അത്രേ ഒള്ളു ?”

“ഇതിലും നല്ലത് വേണമെങ്കിൽ നാളെ വീണ്ടും ഉണ്ടാക്കി തരാം.”

“അപ്പോൾ ഇന്ന് പരീക്ഷണമായിരുന്നോ?”

“അല്ല. ഇന്ന് ആദ്യ ഗ്ലാസ്.”

അവൾ ചിരിച്ചു.

പിന്നെ ഗ്ലാസിലേക്ക് നോക്കി.

“ഇതുപോലെ വേറെ എന്തൊക്കെ ഉണ്ടാകും?”

“ഒരുപാട് സാധനങ്ങൾ ഉണ്ടാക്കും ”

“നിനക്ക് എല്ലാം അറിയാമോ?”

“എല്ലാം ഇല്ല.”

“പിന്നെ?”

“കുറച്ചൊക്കെ അറിയാം. എല്ലാം യൂട്യൂബ് നോക്കി പഠിച്ചതാ.”

“നീ എന്തൊക്കെ കുടിച്ചിട്ടുണ്ട്?”

“ബിയർ, വിസ്കി, റം… കോക്ടെയിൽ കുറച്ചൊക്കെ.”

“വോഡ്ക?”

“കുടിച്ചിട്ടുണ്ട്.”

“എന്താണ് ഏറ്റവും ഇഷ്ടം?”

ഞാൻ കുറച്ചുനേരം ആലോചിച്ചു.

“ഒരൊറ്റ ഡ്രിങ്ക് അങ്ങനെ പറയാൻ പറ്റില്ല.”

“അതെന്താ?”

“ഡ്രിങ്കിനേക്കാൾ എപ്പോഴാണ് കുടിക്കുന്നത് എന്നതാണ് എനിക്ക് പ്രധാനമെന്ന് തോന്നുന്നു.”

അവൾ എന്നെ നോക്കി.

“അതെന്താ?”

“ഒറ്റയ്ക്ക് ഇരുന്ന് കുടിക്കുന്നതും കൂട്ടുകാരുടെ കൂടെ കുടിക്കുന്നതും രണ്ടും വേറെയാണ്.”

“അപ്പോൾ ഇന്ന്?”

ഞാൻ അവളെ നോക്കി.

“ഇന്നത്തേത് വേറെയാണ്. ഇതുവരെ ഞാൻ അനുഭവിച്ചിട്ടില്ലാത്ത ഒരു ഫീൽ ”

അവൾ ഒന്നും പറഞ്ഞില്ല.

ഗ്ലാസിൽ നിന്ന് ഒരു സിപ്പ്

💬 Comments

View all comments