Chapter Title : പാതി വീട്, പാതി ഹൃദയം [OLIVER DUST]
എന്റേതാ." അവൾ തിരിഞ്ഞ് നോക്കാതെ പറഞ്ഞു. "നിന്റെ മണം ഉണ്ട്. പിന്നെ തിരിച്ച് തരില്ല."
അവൻ പിന്നിൽ ചെന്ന് അവളെ കെട്ടിപ്പിടിച്ചു. അവളുടെ കഴുത്തിൽ മുഖം പൂഴ്ത്തി. "ദോശ കരിയും."
"കരിഞ്ഞാൽ നീ തന്നെ തിന്നണം."
"തിന്നാം. നീ ഉണ്ടാക്കിയതല്ലേ."
"ഓ, ഇപ്പോൾ എല്ലാം നല്ലതാ അല്ലേ?" അവൾ തിരിഞ്ഞ് അവന്റെ മൂക്കിൽ പിടിച്ച് വലിച്ചു. "ആദ്യ ദിവസം കുരുമുളക് കൂടുതലാണെന്ന് പറഞ്ഞവനാ."
"അത് അന്ന്. ഇപ്പോൾ ഞാൻ നിന്റെ ഫാനാ."
അവൾ ചിരിച്ച് അവന്റെ ചുണ്ടിൽ ഒരു ഉമ്മ കൊടുത്തു. ദോശക്കല്ലിൽ നിന്ന് കരിഞ്ഞ മണം ഉയർന്നു.
"അയ്യോ, എന്റെ ദോശ!"
❖
പ്രഭാതഭക്ഷണം കഴിഞ്ഞ് അവർ രണ്ടുപേരും ചാരുകസേരയുള്ള മുറിയിൽ ഇരുന്നു. നടുവിൽ ആ തടിപ്പെട്ടി. അടിയിലുണ്ടായിരുന്ന കട്ടിയുള്ള കവർ അർജുൻ കയ്യിലെടുത്തു.
"അർജുനും മീരയ്ക്കും," അവൻ ഉറക്കെ വായിച്ചു. "അച്ഛൻ രണ്ടുപേർക്കും കൂടി എഴുതിയതാ."
മീരയുടെ മുഖത്ത് ഒരു ചെറിയ പരിഭ്രമം വന്നു. അവൻ അത് കണ്ടു. "എന്താ?"
"ഒന്നുമില്ല. തുറക്ക്."
അവൻ കവർ തുറന്നു. ഉള്ളിൽ രണ്ട് കടലാസുകൾ. ഒന്ന് കത്ത്, മറ്റേത് നീല മഷിയിൽ സ്റ്റാമ്പ് പതിച്ച ഒരു നിയമപത്രം. അർജുൻ ആദ്യം കത്ത് വായിച്ചു:
*"പ്രിയപ്പെട്ട അർജുൻ, മീരക്കുട്ടീ,*
*ഇത് നിങ്ങൾ രണ്ടുപേരും ഒരുമിച്ച് ഇരുന്ന് വായിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. പ്രതീക്ഷ എന്റെ ഒരു ശീലമാ. ചിലപ്പോൾ ശരിയാകും, ചിലപ്പോൾ തെറ്റും.*
*ഈ വീട് എന്റെ ജീവിതമായിരുന്നു. നിന്റെ അമ്മയുടെ ഓർമ്മയും എന്റെ കവിതകളും ഇവിടെ ഉണ്ട്. പക്ഷേ വീട്ടിൽ ഒരാൾ ഇല്ലെങ്കിൽ അത് വെറും ഇഷ്ടികയാ. മീര
💬 Comments
View all comments