Chapter Title : പാതി വീട്, പാതി ഹൃദയം [OLIVER DUST]
അർജുൻ. എനിക്ക് വേണ്ടത് ഈ കഫേ മാത്രമായിരുന്നു. ഞാൻ വക്കീലിനോട് പറഞ്ഞതാ, എനിക്ക് വേണ്ട എന്ന്. പക്ഷേ അദ്ദേഹം..."
"മീര."
"നീ എന്നെ ഇപ്പോൾ വെറുക്കും." അവൾ കരഞ്ഞു തുടങ്ങി. "ഞാൻ ഇന്നലെ രാത്രി നിന്നോട് ചേർന്ന് കിടക്കുമ്പോഴും ഇത് മറച്ചുവെച്ചു. ഞാൻ..."
"മീര, നോക്ക്." അവൻ അവളുടെ മുഖം രണ്ട് കയ്യും കൊണ്ട് എടുത്തു. കുറച്ച് നേരം അവന്റെ മുഖത്ത് ഒരു ഗൗരവം ഉണ്ടായിരുന്നു. പിന്നെ അത് ഒരു ചെറിയ ചിരിയായി മാറി.
"നീ എന്തിനാ ചിരിക്കുന്നത്?" അവൾ മൂക്ക് തുടച്ച് ചോദിച്ചു.
"ഞാൻ ദേഷ്യപ്പെടണമായിരുന്നോ?"
"പിന്നെ?"
"ദേഷ്യപ്പെടാൻ ഞാൻ ശ്രമിച്ചതാ. പക്ഷേ എനിക്ക് പറ്റുന്നില്ല." അവൻ അവളുടെ നെറ്റിയിൽ നെറ്റി മുട്ടിച്ചു. "അച്ഛൻ അങ്ങനെ ചെയ്തതിൽ എനിക്ക് സന്തോഷമേ ഉള്ളൂ. എന്റെ വീടിന്റെ പകുതി ഒരാൾക്ക് കൊടുക്കണമെങ്കിൽ അത് നിനക്ക് തന്നെ കൊടുക്കണമെന്ന് ഞാൻ തന്നെ പറഞ്ഞേനെ."
"സത്യമാണോ?"
"സത്യം. പിന്നെ... നീ ഇത് മറച്ചുവെച്ചത് നിനക്ക് വേണ്ടി അല്ല. അച്ഛന് കൊടുത്ത വാക്കിനു വേണ്ടിയാ. അതിൽ ഞാൻ എങ്ങനെ പിണങ്ങും?"
മീര അവന്റെ നെഞ്ചിലേക്ക് ചാടി വീണ് ഉച്ചത്തിൽ കരഞ്ഞു, ചിരിച്ചു, ഇടയ്ക്ക് അവന്റെ തോളിൽ അടിച്ചു. "നീ എന്നെ പേടിപ്പിച്ചല്ലോ, പട്ടീ!"
"ഞാനോ? നീയാ ആദ്യം പേടിപ്പിച്ചത്."
"ഇനി ഒന്നും മറച്ചുവെക്കില്ല. സത്യം."
"ഞാനും." അവൻ അവളെ മുറുക്കെ പിടിച്ചു. "ഇനി നമുക്ക് രണ്ടുപേർക്കും ഈ വീടിന്റെ തീരുമാനം ഒരുമിച്ച്."
❖
പക്ഷേ എല്ലാം അത്ര സുഖമായി തീർന്നില്ല. ഉച്ച കഴിഞ്ഞപ്പോൾ സെബാസ്റ്റ്യൻ വീണ്ടും വന്നു, ഇത്തവണ ഒറ്റയ്ക്ക് അല്ല. കൂടെ
💬 Comments
View all comments