0%

Chapter Title : മീനാക്ഷി കല്യാണം 2 [നരഭോജി]

Author : നരഭോജി Read All Parts 2044

ഒരാള് ഇണ്ടാക്കി വച്ച പ്രശ്നം ആണ് മൈരേ ഇത് . വേഗം റെഡി ആയി നിക്ക്, ഞങ്ങൾ ഇപ്പോ വരാം

ശരത് പിന്നെ ഒന്നും പറഞ്ഞില്ല, അവനും പോകാൻ തയ്യാറായി നിന്നു.

കോയമ്പത്തൂർ - സേലം റൂട്ടിൽ , ജോണിന്റെ മാരുതി 800 ൽ അവർ മൂന്നുപേരും ചെന്നൈ ലക്ഷ്യമാക്കി തണുത്ത ആ രാത്രിയെ കീറിമുറിച്ചു യാത്ര തുടങ്ങി .....

**********************************

അവരെ ചുറ്റി മുറുകുന്ന പ്രശ്നനകളുടെ , കുരുക്കുകൾ അറിയാതെ അരവിന്ദനും മീനാക്ഷിയും , സോഫക്കും ചുവരിനും ഇടയ്ക്കുള്ള ഇടുങ്ങിയ സ്ഥലത്തു രണ്ടു കൊച്ചു കുട്ടികളെ പോലെ ഇരുന്നുറങ്ങി....

**********************************

പ്രഭാതം പൊട്ടി വിടർന്നു

(ഠപ്പേ............ കിർ ...) ഫ്ലാറ്റിന്റെ വാതിൽ വന്നു ശക്തിയിൽ ചുമരിലിടിച്ചു നിന്നു വേദനയിൽ അമറി.

ഗാഢമായ ഉറക്കത്തിൽനിന്നു അതെന്നെ ഉണർത്തി. പ്രശ്നങ്ങളുടെ തുടക്കം ആണ്, എങ്കിലും ഞാൻ ഇത്ര ഗാഢമായി ഉറങ്ങിയിട്ട് കൊല്ലങ്ങൾ ആയി, എനിക്കതു വിരോധാഭാസം ആയി തോന്നി. അബോധമണ്ഡലത്തിനും ബോധമണ്ഡലത്തിനും ഇടയിൽ എനിക്കുറപ്പുണ്ട് ഈ രണ്ടു കൊല്ലത്തിനിടക്ക് ശ്യാം ഒരിക്കൽ പോലും ഇങ്ങനെ ശബ്ദം ഉണ്ടാക്കി ഇറങ്ങി പോയിട്ടില്ല. ഇത് മറ്റാരോ ആണ്. തുറക്കാൻ ശ്രമിച്ച കണ്ണിൽ, പുലർകാല രശ്മികൾ അവയുടെ ഹൃദ്യമായ വിരലുകൾ കൊണ്ട് കുത്തി.

റൂമിൽ ഒരുപാട് ആളുകൾ ഉണ്ട്. എന്തെങ്കിലും പറയുന്നതിന് മുൻപേ, ആരോ എന്നെ കോളറിൽ പിടിച്ച്‌ പൊക്കി, ചുമരിനോട് ചേർത്ത് ഒട്ടിച്ചു. അപ്പോഴാണ് കണ്ണ് ശരിക്കും ആൾകാരെ ഒക്കെ ഒന്ന് സൂം ചെയ്തത്. അടിപൊളി മീനാക്ഷിടെ കുടുംബക്കാര് മൊത്തം ഉണ്ട്, ഇന്ന് അപ്പോ ഇടി കൊണ്ട് എന്റെ കാര്യം തീരുമാനം ആയത് തന്നെ.

പകുതി എയറിൽ പെരുവിരൽ നിലത്തു കുത്തി ഞാൻ എന്നെ ദേഷ്യത്തിൽ തുറിച്ചു നോക്കുന്ന കണ്ണുകൾ നോക്കി രാഘവൻ മാമൻ , മീനാക്ഷിടെ കസിൻസ് രമേശനും , സതീശന് . സതീശന്റെ മസ്സിൽ ഉരുട്ടി കയറ്റിയ കയ്യാണ് എന്നെ നിലത്തു വീഴാതെ എയറിൽ താങ്ങി പിടിച്ചിരിക്കുന്നത്, പിന്നിലും ആരോ രണ്ടു മൂന്ന് പേരുണ്ട് എവിടെയോ കണ്ട ഒരു ഓര്മ മാത്രേ ഉള്ളു, തല്ലു കിട്ടുമ്പോ വിശദമായിട്ട് പരിചയപെടാം .

💬 Comments

View all comments