Chapter Title : മീനാക്ഷി കല്യാണം 3 [നരഭോജി]
യാതൊരുവിധ തളർച്ചയും ഇല്ല.
മതിലിൽ വലിഞ്ഞു കയറി മുകളിലേക്ക് നോക്കിയത് അവളുടെ വിടർന്ന കണ്ണുകളിലേക്കായിരുന്നു. ഈ മരം കോച്ചുന്ന തണുപ്പത്ത്, ഈക്കണ്ട വഴിയുംതാണ്ടി, ഇതിലൊക്കെ അള്ളിപ്പിടിച്ചുകയറി ഞാൻ വരുമെന്ന്, സ്വപ്നജീവികല്ലാത്ത ആരെങ്കിലും വിശ്വസിക്കുമോ?!! അത്ഭുതമെന്തെന്നാൽ ഞാൻ ഇതൊക്കെ കടന്നിവിടെ വന്നു, അവൾ ഈ നിലാവിൽ എന്നെ കാത്തിരിക്കുകയും ചെയ്തു. ഞങ്ങളുടെ ലോകം ഏതോ പഴംപാട്ടിൽ ഇണചേർത്തെഴുതിയ വരികളായിരുന്നോ?!!
ഞാൻ വന്നപ്പോൾ തൊട്ട്കാണിച്ചു കൂട്ടുന്നതെല്ലാം കണ്ടു ഒരു ചെറിയചിരിയാ മുഖത്തുണ്ട്. ഞാൻ ബദ്ധപ്പെട്ടു കയറുന്നതു അവൾ കണ്ണെടുക്കാതെ നോക്കിയിരുന്നു.
ഒരു മരകഷണത്താൽ മാത്രം വേർതിരിക്കപ്പെട്ട, ജാലകത്തിന്റെ ഒരുഭാഗത്തു അവളും മറ്റതിൽ ഞാനും, കാലുകൾ പുറത്തേക്കിട്ടു ആരോ കടിച്ചുബാക്കി വച്ചിരിക്കുന്ന ചന്ദ്രക്കലയും നോക്കിയിരുന്നു. താളത്തിൽ ഇളകിയാടുന്ന അവളുടെ കാലുകൾ നിലാവിൽ ചിത്രംവരച്ചു.
അവളി ലോകത്തൊന്നും അല്ലായിരുന്നു, ചൂട് പുട്ടിൽ, എരിവുള്ള കടലക്കറിയും കൂട്ടി ഇടയ്ക്കു തുരുതുരെ ഏരു വിളിച്ചു അവൾ കഴിക്കുന്നതും നോക്കി ഞാൻ ഇരുന്നു. പാവം വായിക്കു രുചിയായി ഭക്ഷണം കഴിച്ചിട്ട് എത്രനാളായി, എവിടെ ചെന്ന്, എന്തൊക്കെ കഴിച്ചാലും, മലയാളിക്ക് മനസ്സ് നിറയാ, മ്മ്ടെ നടൻഭക്ഷണം കഴിക്കുമ്പോൾ തന്നെയാണ്. ഞങ്ങളുടെ കൈകൾ തമ്മിൽ ഒരു വിരൽ ദൂരം മാത്രമേ അകലം ഉണ്ടായിരുന്നുള്ളു, അതൊന്നെത്തിപിടിക്കാൻ, അതെന്തൊരു ദൂരം ആണ്, അതിലും എളുപ്പത്തിൽ നമുക്ക് സഹാറമരുഭൂമി തലങ്ങനെ മുറിച്ചുകടക്കാം.
: കുമുദം പറഞ്ഞു, മൂക്കിൽ നിന്ന് രക്തം വരുന്നുണ്ടെന്നു. (ഞാൻ നിശബ്ദതയെ കീറി മുറിച്ചു)
: അത് നല്ല ചൂടിള്ളിടത്തും, നല്ല തണുപ്പുള്ളിടത്തും പോയ സ്ഥിരം ഉള്ളതാ. കൊടൈക്കനാൽ പോയിട്ട് ഒരിക്കൽ എല്ലാവരും പേടിച്ചു. (അവള് നിസ്സാരം ആയി പറഞ്ഞു.)
: എന്റെ കൂട്ടുകാരന് കോടമ്പാക്കത് ഒരു ക്ലീനിക് ഉണ്ട് അവിടെ പോണോ നാളെ?
: ഏയ്, അത്രക്കൊന്നും ഇല്ലന്നെ, കൊറേ ഡോക്ടർമാരെ കാണിച്ചതാ, എല്ലാരും പറയും മൂക്കിലെ രക്തക്കുഴലുകൾ സോഫ്റ്റാണ്, എന്നിട്ട് ഒരു കുന്ന് ആന്റിബിയോട്ടിക് തരും. വെറുതെ, ഇത് കുറച്ച് ദിവസത്തിൽ ശരിയാകുന്നെ, ഉണ്ണിയേട്ടൻ പേടിക്കണ്ട.
(എനിക്ക് വിഷമം അവൾക്കൊപ്പം കോടമ്പാക്കത്തേക്കൊരു യാത്ര മുടങ്ങിയതിൽ ആയിരുന്നു.)
: ഞാൻ പോട്ടെ, നാളെ വരാ. (ഞാൻ സൺഷേഡിയിലേക്കു ചാടിയിറങ്ങി, കാരണവന്മാരുടെ പുണ്യംകൊണ്ട്
💬 Comments
View all comments