Chapter Title : മീനാക്ഷി കല്യാണം 3 [നരഭോജി]
മരവിച്ച സോഫയും ചാരി എത്രനേരം ഉറങ്ങിയെന്ന് ഉറപ്പില്ല, എഴുന്നേൽക്കുമ്പോൾ ശരീരം തണിപ്പിൽ വിറങ്ങലിച്ചിട്ടുണ്ട്. പ്രഭാത സൂര്യൻറെ കിരണങ്ങൾ ആളനക്കം ഇല്ലാത്ത മുറിയിൽ അവിടവിടെ പ്രഭാത സവാരിക്കിറങ്ങിയ പുകമഞ്ഞിനിടയിൽ, കൊച്ചുകുട്ടികളെന്ന പോലെ ഓടി കളിച്ചു.
നിലത്തേക്ക് നോക്കിയ എന്റെ കണി ഭേഷായിരുന്നു, ഞാനേ കണ്ടുള്ളു, ഞാൻ മാത്രമേ കണ്ടുള്ളു, അജുവിൻറെ ചീനവലപോലുള്ള ഷഡിക്കു പുറത്തു സാമാനം സുഖസുന്ദരമായി വിരാജിക്കുന്നു, നല്ല കണി. പക്ഷെ തല, അതവൻ ഇന്നലെ സഹതാപത്തിന്റെ പുറത്തു എനിക്ക് കിട്ടിയ പുതപ്പുകൊണ്ട് ബന്ധസായി മൂടി വച്ചിട്ടുണ്ട്, മ്ലേച്ചൻ. അവന്റെ മോർണിംഗ് ഷോ ക്യാൻസൽ ചെയ്തു, പുതപ്പു താഴേക്ക് വലിച്ചു അവനെ അടപടലം മൂടി ഞാൻ എഴുന്നേറ്റു. ആരും എഴുന്നേറ്റിട്ടില്ല. പല്ലുതേച്ചു പോയി പാൽപാക്കറ്റ് വാങ്ങി വന്നപ്പോഴേക്കും, മീനാക്ഷി എഴുന്നേറ്റു അടുക്കളയിൽ എന്തൊക്കെയോ കാട്ടികൂട്ടുന്നുണ്ട്, ഇവളിതു എന്ത് ഉദ്ദേശിച്ചിട്ട, ഇത് വല്ലതും അറിഞ്ഞിട്ടാണോ. അഭി രാവിലെതന്നെ ഏതോ ഫോൺകോളിൽ ആണ്. ബാക്കി മൂന്നെണ്ണം കിടന്നിരുന്ന അതെ സ്ഥാനത്തു കിളിപോയപോലെ എണീറ്റിരുപ്പുണ്ട്.
"നിനക്ക് മാത്രം എവിടന്നാട നായെ, പുതപ്പ്" തണുത്തു വിറങ്ങലിച്ച ദേഷ്യം മുഴുവൻ ജോൺ അജുവിന്റെ നെഞ്ചത്തേക്ക് എടുത്തു. അജു പട്ടിക്ക് പൊതിക്കാത്ത തേങ്ങാ കിട്ടിയപോലെ അതും പിടിച്ചു മിഴിച്ചിരിപ്പുണ്ട്, അവനും പുതപ്പ് അപ്പോഴാണ് കാണണത്. മീനാക്ഷി ഇത് കേട്ട് അടുക്കളയിൽ നിന്ന് ഒന്ന് എത്തിച്ചു നോക്കി, പുതപ്പിൽ നിന്ന് കണ്ണുകൾ എന്നിലേക്കും പാളി വന്നു, തറപ്പിച്ചൊന്നു നോക്കി അവൾ പണി തുടർന്നു. ഞാൻ വല്ലാത്തൊരു ദാനശീലൻ തന്നെ, ഷഡി വാങ്ങാൻ കാശില്ലാത്തവൻ പാൻറ് ധനം ചെയ്തപോലെ, വല്ലാത്തൊരു ശീലൻ. മരിക്കുമെന്ന് അറിഞ്ഞിട്ടും കവചകുണ്ഡലം ഇന്ദ്രന് ധാനംകൊടുത്ത കർണ്ണനെ പോലെ വല്ലാത്തൊരു ഊമ്പൻ ആയി ഞാൻ അവിടെ അവളെയും നോക്കിനിന്നു. ഞാൻ പാൽപാക്കറ്റ് വച്ച് അഭിക്ക് അടുത്തേക്ക് നടന്നു. ഒറ്റയ്ക്ക് പുതപ്പു പൊതച്ചു കിടന്നേനു, ശരത് അജുവിന്റെ കഴുത്തു പിടിച്ചു ഞെക്കുന്നുണ്ട്. അജു അവന്റെ നിരപരാധിത്വം തെളിയിക്കാൻ കിണഞ്ഞു ശ്രമിക്കുന്നുണ്ട്. പുറത്തേക്കു ചെല്ലുമ്പോ ബാൽക്കണിയിൽ നെഞ്ചുംവിരിച്ചു അറ്റെൻഷനിൽ നിൽപ്പാണ് ആർമിലൂട്ടനൻറ് അഭിലാഷ് വർമ്മ, ഇവനിതെന്തു ഉദ്ദേശിച്ചാണ്, നാട്ടുകാര് കണ്ട വട്ടാന്നു പറയുല്ലൊ ഈശ്വര. അവന്റെ കമാൻഡർ ആവും, അഭി
💬 Comments
View all comments