0%

Chapter Title : മീനാക്ഷി കല്യാണം 3 [നരഭോജി]

Author : നരഭോജി Read All Parts 2353

എന്റെ വിരലുകൾ അവളുടെ മിനുസമാർന്ന മുടിയിഴകൾ കടന്നു, നഗ്നമായ പുറത്തെ, തണ്ടെല്ലു കുഴിയിലൂടെ ഇഴുകിയിറങ്ങി ജാക്കറ്റും കടന്നു, അവളുടെ തണ്ടെല്ലിന്റെ ആരെയും കൊതിപ്പിക്കുന്ന വളഞ്ഞ ഇറക്കത്തിലേക്കു പതിയെ ഇഴുകിഇറങ്ങി കയറി അരയിൽ, വലിഞ്ഞു മുറുക്കിയ കോട്ടൺ സാരിയുടെ പ്രാരംഭത്തിൽ എത്തിനിന്നു. പെട്ടന്ന് സ്വബോധത്തിലെത്തിയ അവൾ, എന്നെ തള്ളിമാറ്റി, പിടഞ്ഞെഴുന്നേറ്റു, താലിയുടെ അഗ്രം എന്റെ മുഖത്തു ഉരഞ്ഞു എഴുന്നേറ്റു. ഒരു നിമിഷനേരത്തിനു ഞാൻ അവളുടെ ഭർത്താവും, അവളെന്റെ ഭാര്യയും ആയി മാറിയിരുന്നു. നിലാവിൽ മുങ്ങിയ അവളുടെ മുഖത്തെ ഭാവങ്ങൾ എനിക്ക് വായിച്ചെടുക്കാൻ കഴിച്ചുന്നതിലും അപ്പുറം ആയിരുന്നു. ഭയവും, ദേഷ്യവും, നാണവും, പ്രണയവും, ദുഖവും ആ മുഖത്തു ഇഴചേർന്നു കിടന്നു. അവൾ എന്റെ മുഖത്തു നോക്കാതെ മുന്നിലേക്ക് വീണുകിടന്നിരുന്ന അറ്റംചുരുണ്ട മുടിയിഴകൾ ചെവിക്കുപിന്നിൽ ഒളിപ്പിച്ചു. എനിക്ക് മുകളിൽ അമ്പിളിക്കും മേലെ ചേലിൽ അവളുദിച്ചുനിന്നു.

കൈയിൽ അവളുടെ നാല്പാമര വള്ളികൾ പോലുള്ള കൈകൾ ഒതുക്കി പതിയെ നിലത്തിറക്കി. തോളിൽ പദങ്ങളൂന്നി മതിലും കടന്നു.

ലക്ഷങ്ങൾ വിലയുള്ള കാറ് ഞാൻ പെട്ടിയോട്ടോർഷ പോലെ റോഡ് അരികിൽ ഇട്ടിരിക്കണ കണ്ടു അവള് വായപൊളിച്ചു.

സ്പോർട്സ് മോഡിൽ കുതിച്ച കാറിന്റെ സൺറൂഫിലൂടെ മീനാക്ഷി എഴുന്നേറ്റുനിന്നു, മുഖത്തടിച്ച തണുത്ത കാറ്റും ആസ്വദിച്ചു അവളൊരു പക്ഷിയെന്നോണം കൈകൾ വിടർത്തി, അവളുടെ കണ്ണുതെറ്റിയ ആ നിസ്സാര സമയത്തു ഞാൻ ആ കടഞ്ഞെടുത്ത അരയഴകിലും, അതിൽ അലങ്കാരമായ അളവൊത്ത പൊക്കിൾചുഴിയിലും പാളിനോക്കി. എന്റെ നോട്ടം കണ്ട അവൾ സാരി നേരെയാക്കി മുഖംകോട്ടി, സീറ്റിലേക്ക് വീണു.

ഒരു കൊച്ചുകുട്ടിയെപോലെ ഓരോന്ന് ചെയ്‌തു കൂട്ടുന്ന ഇവൾ ഒരു കോളേജ് അദ്ധ്യാപിക ആണെന്ന് എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല, ഞാൻ ചിരിച്ചു പോയി. അവൾ എന്നെ നോക്കി ‘എന്തെ?’ എന്ന് പുരികം ഉയർത്തി കാട്ടി, ഒന്നും ഇല്ലെന്നു പറ ഞ്ഞു ഞാൻ ചുമൽ കൂച്ചിയപ്പോൾ, പുരികം വളച്ചു താടിതാഴ്ത്തി എന്നെ സംശയത്തിൽ സൂക്ഷിച്ചു നോക്കി, പിന്നെ വീണ്ടും റോട്ടിലെ മിന്നുന്ന പലവക ലൈറ്റുകളിലേക്കു ശ്രദ്ധതിരിച്ചു. ക്രിസ്ത്മസ് അടുത്ത് വരുംതോറും, നഗരം കൂടുതൽ വർണാഭമായി മാറും. ആ സമയത്തെ രാത്രികൾക്കു ഒരു പ്രത്യേക ദൃശ്യഭംഗിയുണ്ട്.

*********************


തണുത്ത ഈ രാത്രിയിലും

💬 Comments

View all comments