0%

Chapter Title : മീനാക്ഷി കല്യാണം 3 [നരഭോജി]

Author : നരഭോജി Read All Parts 6.8K

ഒരു ആരുമുപയോഗിക്കാത്ത ഇടനാഴിയാണ്, അവിടവിടെ ചപ്പുചവറുകൾ കൂടി കിടപ്പുണ്ട്, സ്റ്റാഫ്റൂമിനോടടുത്ത ഭാഗം ആയതു കൊണ്ട് പിള്ളേരെയും കാണാൻ ഇല്ല.

:  ഞാൻ ശരിക്കും പേടിച്ചു പോയി. (അവളുടെ മുഖത്തു ഇന്നുവരെ കാണാത്ത ഒരു വശ്യത, ഒരു ആലസ്യം)

ഞാൻ ആരെയും മയക്കുന്ന ആ മിഴിയഴകിൽ നോക്കി മതിമറന്നു നിന്ന് ചിരിച്ചു.

: ഇന്നലെ ശരിക്ക് ഉറങ്ങാൻപറ്റിയോ… (അവളിൽ കുസൃതി)

: ഇന്നലെ പാതിരാത്രിക്ക് ഒരുത്തിക്ക് കടല്ക്കാണാൻ പൂതി വന്നതുകൊണ്ട്, ഒരുപോള കണ്ണടക്കാൻ പറ്റിയില്ല.

: അതേതാ ഉണ്ണിയേട്ടാ അങ്ങനൊരു പ്രാന്തി. (അവൾ അറിയാത്ത പോലെ താടിയിൽ ചൂണ്ടുവിരൽ വച്ച്, കണ്ണുചിമ്മി ആലോചിച്ചു)

: അതോ, അതൊരു ശലഭം ആണ് മീനാക്ഷി, രാത്രി പലവർണ്ണത്തിൽ ചിറകു മുളയ്ക്കുന്നൊരു നിശാശലഭം.

(അവളതു ഒരു കൊച്ചുകുട്ടി കഥ കേൾക്കുന്ന ലാഘവത്തിൽ കേട്ടിരിപ്പാണ്.)

: അല്ലെങ്കി തന്നെ ഈ ഉറക്കമൊക്കെ എന്ന ഉണ്ടായേ ല്ലേ?!!

: അതെയതെ. (അവൾ ചിരിച്ചു)

: നീയുറങ്ങിയോ ഇന്നലെ. (ഞാൻ അവളോട് ചോദിച്ചു).

: എവിടന്നു, ഇന്നലെ റൂമിലൊരു മൂട്ട, മൂട്ടന്നു പറഞ്ഞ ഇണ്ടല്ലോ ഉണ്ണിയേട്ടാ ഈ വലിപ്പം ഉണ്ട് മൂട്ട. (അവൾ കൈ രണ്ടും വിടർത്തി കാട്ടി)

: എന്ന ഇന്ന് നീ, ആ മൂട്ട ഉണ്ടാക്കിയ ഭക്ഷണം കഴിക്കണ്ട. (ഞാൻ തിരിഞ്ഞു നടക്കാൻ പോയി.)

: ൻറെ പൊന്നു മൂട്ടയേട്ടാ (അവൾ കൈയിൽ കടന്നു പിടിച്ചു, എന്തെകിലും ഞാൻ പറയും മുൻപേ ഒരു ചൂടുള്ള ചുംബനം അതിൽ പതിച്ചു.)

ഈ മൂട്ടയില്ലെങ്കിൽ ഞാൻ ഇവിടെ കിടന്നു മരിച്ചേനെ. എനിക്ക് ജീവനാ ഈ മൂട്ടയെ.

എനിക്കെന്താ

💬 Comments

View all comments