Chapter Title : മീനാക്ഷി കല്യാണം 4 [നരഭോജി]
സഹിക്കാൻ പറ്റാതായ സ്നേഹനിധിയായ കണ്ടക്ടർ, എങ്ങനെ ഒക്കെയോ ഒരു സീറ്റ് അവൾക്കു ശരിയാക്കി കൊടുത്തു, പട്ടികുണ്ണ.
ഞാൻ പടിയിലെ കമ്പിയിൽ തൂങ്ങിചരിഞ്ഞു എനിക്ക് തൊട്ടു മുകളിൽ ജനൽസീറ്റിൽ ഇരിക്കുന്ന അവളുടെ സുന്ദരവദനം കൊതിയോടെ നോക്കി, പുറത്തെ കാഴ്ചകളാസ്വദിക്കുന്ന, അവളുടെ പീലികണ്ണുകളും, കാറ്റിൽ ഇളകിയാടുന്ന കുറുനിരകളും, അവളെ നോക്കിങ്ങനെ നിന്നപ്പോൾ ഇതുവരെ എവിടെയും കേൾക്കാത്ത ഒരു പാട്ടെന്റെ മനസ്സിൽ കടന്നുവന്നു.
“കണ്ണിമകളിൽ ഞാൻ
ഇന്നുരുകിയോളം,
ഇന്നോളമില്ല ഒരു ദിനം….,
മ്മ്….. മ്മ് …… ,
നിന്നോളമില്ല ഒരുവളും.
താഴ്വരകളിൽ നീ,
ഈ നീല വാനിൽ…
മുങ്ങുന്ന ചെന്തീചന്ദ്രിക….
ആവനി,... ഞാൻ വീണുതാഴും സാഗരം….”
പ്രണയം എത്ര വിചിത്രമാണ്, ഇതുവരെ ഒരു മൂളിപ്പാട്ട് പോലും പാടാത്ത ഞാൻ നിമിഷ കവിയായി മാറി….
***************
കോയമ്പേടു ഉള്ള നല്ല കരിനീല വർണ്ണത്തിൽ സുന്ദരിയായ, ചെമ്പക അക്കടെ കടയിലെ മസാലച്ചായയും, പക്കവാടയും അവൾക്കു ഒരുപ്പാട് ഇഷ്ടപ്പെട്ടു, നടക്കുന്ന വഴിക്കു ഒരു കൊച്ചുകുട്ടി , പൂക്കൂടയ്ക്കു മുന്നിൽ ഇരുന്നു പഠിക്കുന്നത് കണ്ടു അവൾ പെട്ടന്ന് നിന്നു, അവൾക്ക് ആവശ്യമില്ലാഞ്ഞിട്ടും, മൂന്നുമുഴം കനകാംബരം വാങ്ങി അവൾ തലയിൽചൂടി.
അവിടന്ന് മെട്രോയിലേക്കു നടക്കുന്നദൂരം മുഴുവൻ അവൾ സംസാരിച്ചു കൊണ്ടിരുന്നു, പുതിയ കോളേജ്, കുട്ടികൾ, അവിടെ കിട്ടിയ നല്ല ഒരുകൂട്ടം സുഹൃത്തുക്കൾ, കുമുദം, ക്ലാസ്സിൽ ഉണ്ടായ തമാശകൾ, അധ്യാപക വിദ്യാർത്ഥി ഭേദമന്യേ അവിടെ അവൾക്കു വന്ന പ്രണയാഭ്യർത്ഥനകൾ. ഒരു നൂറുകഥകൾ.
അവൾ ഒരുപാട് മാറിയിരിക്കുന്നു. അന്ന് ഞാൻ ആദ്യം ആയി കാണാൻ വന്ന പെണ്ണേ അല്ല, നല്ല ചുറുചുറുക്കും, സന്തോഷവും. അതിനു ഞാൻ ആണ് കാരണം എന്ന് തോന്നുമ്പോൾ,
💬 Comments
View all comments