Chapter Title : മീനാക്ഷി കല്യാണം 5 [നരഭോജി]
മറ്റേ കയ്യും ഒരെണ്ണം എടുത്ത് സൂക്ഷിച്ചു വച്ചു. ഞാൻ അറിയാത്ത പോലെ നിന്നു.
ആദ്യത്തെ കടിയിൽ തന്നെ കണ്ണുകൾ പ്രകാശിച്ചു, മുഖത്ത് സന്തോഷം അലതല്ലി. പടർന്നിറങ്ങിയ ശർക്കരനീരിൽ അവളുടെ സർവ്വമുകുളങ്ങളും ത്രസിച്ചിരുന്നു. ചുണ്ടുകളിൽ ബാക്കിയായ അൽപ്പം ശർക്കരനീര് ഒഴുകിയറങ്ങി അവളുടെ കീഴ് താടിയെല്ലിൽ പടർന്നു. അത് നുകരണമെന്ന അതിയായ മോഹമുള്ളിലുണർന്നിട്ടും ഞാൻ സ്വയം നിയന്ത്രിച്ച് അവിടെ നിന്നു.
അവളത് ആർത്തിയോടെ കഴിച്ചു കൊണ്ടേയിരുന്നു. മധുരം ഉർന്നിറങ്ങി ആ അഴകൊത്ത താടിമുനയ്ക്കും, തേനൂറുന്ന അവളുടെ തുടുത്ത അധരങ്ങൾക്കുമിടയിലെ കൊതിപ്പിക്കുന്ന മടക്കിലും വന്നു നിറഞ്ഞ് എന്നെ നോക്കി ചിരിച്ചു. അതിൻ്റെ രുചിയറിയണമെന്ന മോഹം, എൻ്റെ സപ്തനാഡികളിലും നിറഞ്ഞു നിന്നു. ഇടക്കെപ്പോഴോ പലഹാരത്തിൻ്റെ രുചിയെ വർണ്ണിക്കാൻ എൻ്റെ കണ്ണുകളിലേക്കു നോക്കിയ മീനാക്ഷിക്ക് അതിൽ നിറഞ്ഞു നിന്നിരുന്ന കൊതി വായിച്ചെടുക്കാൻ അധികം നേരം വേണ്ടി വന്നില്ല. ഒരു നാണം ആ മുഖത്ത് ഒഴുകിയെത്തി. അവളെ അത്രമേൽ കാതരയായി ഞാൻ ആദ്യമായി കാണുകയായിരുന്നു. ലജ്ജയാൽ ആ മിഴികൾ കൂമ്പിനിന്നു. പ്രണയം മഷിയെഴുതിയ ആ നയനങ്ങളിൽ മിഴിനട്ട് ഞാനവളോട് കേണു.
“ മീനാക്ഷി ഒരിക്കൽ കൂടി ,(എൻ്റെ ശബ്ദം വിറകൊണ്ടു) ഞാൻ ഇതിൻ്റെ രുചിയൊന്ന് നോക്കട്ടെ. ” ആ അധരങ്ങളിൽ നോക്കി ഞാൻ പറഞ്ഞു.
അവൾ ഒന്നും പറഞ്ഞില്ല. പോലവമായ ആ കൈവിരലുകൾ ജനൽപടിയിൽ ചിത്രം വരച്ചു. കരിമിഴികളിൽ പ്രണയം തിരതല്ലി. അവ ഒന്നുകൂടി കൂമ്പിയടഞ്ഞു. ചുവന്ന കവിളിണകളിൽ കൂടുതൽ അരുണാഭ പടർന്നു കയറി. ചുണ്ടുകൾ എന്തിനോ വിറകൊണ്ടു. അതിൽ ആഭരണം പോലെയണിഞ്ഞിരുന്ന ശർക്കരക്കണങ്ങൾ ഉദിച്ച ലാവെളിച്ചത്തിൽ പുഷ്യരാഗമെന്നോണം തിളങ്ങി. ആ മൗനം അതെനിക്ക് ധരാളമായിരുന്നു.
💬 Comments
View all comments