0%

Chapter Title : മീനാക്ഷി കല്യാണം 5 [നരഭോജി]

Author : നരഭോജി Read All Parts 7.5K

എടുത്ത് പോകാൻ നേരം ഞാൻ ഒരിക്കൽ കൂടി തിരിഞ്ഞ് നോക്കി. അവൾ എന്നത്തേതിലും സുന്ദരിയായിരിക്കുന്നു.  മിഴികൾ ചിമ്മാതെ എന്നെയും നോക്കിയിരിക്കുന്നു.

ഈറനുണങ്ങാത്ത ആ കരിമിഴികളിൽ നിലാവ് ഊയലിട്ടു.

**************

ഓരോ ദിവസവും അവളെ മറക്കണമെന്നു കരുതിയാണ് ഉറക്കമെഴുന്നേൽക്കുന്നത്. അവൾ കൂടുതൽ കൂടുതൽ ആഴത്തിൽ പതിയാതെ, ഒരു ദിവസവും അവസാനിക്കുന്നുമില്ല എന്നതാണ് വാസ്തവം. എന്നിൽ നിന്നും അടർത്തിയെടുക്കാൻ കഴിയാതെ ഭാഗധേയം (destiny) തുടർന്നു കൊണ്ടേയിരിക്കുന്നു. തടുക്കാൻ കഴിയാത്ത ഈ പ്രഹേളിയിൽ ഞാനുഴറി.

സത്യം പറയാമല്ലോ, ഇന്നലെ മുതൽ വടിവെത്ത ആ ശരീരത്തോടും മോഹം തുടങ്ങിയിരിക്കുന്നു. കാമ, പ്രേമ, ലേഭങ്ങൾക്കിടയിൽ ഗതികിട്ടാത്തൊരു ആത്മാവായി ഞാനലഞ്ഞു.

കുനുമ്മേൽ കുരു എന്നോണം, സാധാരണയിൽ  വിപരീതമായി അവളിന്ന് ഉച്ചക്കു ശേഷം ക്ലാസ്സും കട്ട് ചെയ്ത് ഇൻ്റർവ്യൂ കാണാൻ വന്നിരിക്കുന്നു. അന്നു ദിൽബറിൻ്റെ ഇൻ്റെർവ്യൂ ആയിരുന്നു പറഞ്ഞു വച്ചിരുന്നത്. കൊച്ചിന് സുഖമില്ലാത്തതു കൊണ്ട് അവനിന്നു എത്തിപ്പെടാൻ കഴിഞ്ഞില്ല. വിളിച്ച് മറ്റൊരു ദിവസത്തേക്കു മാറ്റി, അപ്പോഴാണ് അവളുടെ വരവ്. ദിൽബൻ ആയിരുണെങ്കിൽ അവൾക്ക് കാണാൻ രസം തോന്നിയേനെ.

അപ്പോഴാണ് പ്രെഡക്ഷൻ കണ്‌ട്രോളർ  മണിവണ്ണൻ ഓടിവന്ന് പറയുന്നത്, തൃഗരാജൻ സാർ എപ്പോൾ വേണമെങ്കിലും തയ്യാറാണെന്ന് പറഞ്ഞിരുന്നു. ഇവിടെ നിന്ന് ഒന്നര കിലോമീറ്റർ ദൂരമേ ഉള്ളൂ അങ്ങോട്ടെക്കെന്ന്. എനിക്കത് രസമായി തോന്നിയില്ല. ആദ്യമായി മീനാക്ഷി ഞാൻ അഭിമുഖം എടുക്കുന്ന കാണാൻ വന്ന ദിവസം ഒരു കിളവനെ കിട്ടിയതിൽ എനിക്കൊരു ഈർഷ്യ തോന്നി. ഞാൻ മുഖം ചുളിച്ച് വേണ്ട എന്നു പറയാൻ പോകുമ്പോൾ ആണ് മീനക്ഷിയുടെ മുഖം ശ്രദ്ധിച്ചത്. അവൾ ആകംക്ഷയോടെ ഇരിപ്പാണ്.

“ ഉണ്ണിയേട്ടാ.., നടരാജനിലും, വെള്ളിവർണ്ണത്തേരിലും, പത്മദളത്തിലും എല്ലാം

💬 Comments

View all comments